മീശ ഹ്യൂഗ്സ് !!!
ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും കാലങ്ങളായി വികസിച്ചുവെന്ന് പറയുന്നത് ശരിയാണ്. സംരക്ഷണ ഗിയർ, നിറമുള്ള വസ്ത്രങ്ങൾ, വൈറ്റ് ബോൾ, ലൈറ്റുകൾ, ഹെലികോപ്റ്റർ ഷോട്ട് എന്നിവ, ഷോട്ടുകളെ സഹായിക്കാൻ ക്രിക്കറ്റ് ബാറ്റുകൾ, ഹോക്കി സ്റ്റിക്കുകളോട് സാമ്യമുള്ള ആകുന്ന കാലം വിദൂരമല്ലന്നു തോന്നിപോകും. കളിക്കാർ മസിലുകളുമായി ഫാഷൻ വ്യവസായത്തിൽ അപ്‌ഡേഷൻ തുടരുന്ന അതെ സമയം മീശകളുള്ള പ്രശസ്തരായ പല ക്രിക്കറ്റ് കളിക്കാരെയും നമ്മുക്ക് അറിയാം.
എന്നിരുന്നാലും, മുൻകാല ക്രിക്കറ്റ് കളിക്കാരെ നിർവചിച്ചിരുന്ന “മീശകൾ” ഇല്ലാതെയായി. തലമുടിച്ചുരുള്‍ കൂട്ടത്തോടെയുള്ള മലിംഗയും മുടി പിന്നിയിട്ട ഗെയ്‌ലും ഡിസൈനുകൾ ചെയ്ത ആന്ദ്രേ റസ്സലും സമകാലീന കളിക്കാർക്കിടയിൽ മീശയെ പുരുഷ അഭിമാനത്തിന്റെ അടയാളമാക്കി മാറ്റിയ ആളായ ശിഖർ ധവാൻ 85 ബോളിൽ സെഞ്ച്വറി തികച്ചത് ആഘോഷിക്കാൻ ഹെൽമെറ്റ് ഉരി, മീശ പീരിക്കുകയുണ്ടായി എങ്കിലും മെർവേ ഹ്യൂഗ്സ്നെ പോലെ ഒരാളെ പിന്നെ കണ്ടില്ല.
മെർവ് ഹ്യൂസ് ഒരു വലിയ മനസ്സുള്ള ഫാസ്റ്റ് ബൗളറും ഓസീസ് കായിക ഇതിഹാസവുമായിരുന്നു, ലോകമെമ്പാടുമുള്ള ബാറ്റിംഗ് നിരകളിലൂടെ പാച്ചില്‍ നടത്തിയ കളിക്കാരൻ എന്ന നിലയിൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. 1985 നും 1994 നും ഇടയിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മെർവ് തന്റെ രാജ്യത്തിന് വേണ്ടി 100 ശതമാനം നൽകിയ ഒരു കളിക്കാരനും ക്രിക്കറ്റിന്റെ റാങ്കുകളിൽ ഓസ്‌ട്രേലിയെ ഉയർന്ന നിലയിൽ എത്തിക്കാൻ സഹായിച്ച ഒരു കളിക്കാരൻ കൂടിയായിരുന്നു.
വിക്ടോറിയയിലെ യൂറോയിൽ ജനിച്ച മെർവിന്റെ സ്‌കൂൾ അധ്യാപകർ ആ പയ്യന്റെ കായിക വിനോദത്തോടുള്ള അടങ്ങാത്ത ഉത്സാഹത്തെ “ദാഹം അടങ്ങാത്തവൻ ” എന്ന് വിശേഷിപ്പിച്ചു. കായികരംഗത്തെ ഈ ദാഹമാണ് മെർവിനെ പ്രൊഫഷണൽ ക്രിക്കറ്റിന്റെ പാതയിലേക്ക് നയിക്കുന്നത്, 1978-79 ൽ അദ്ദേഹം ഫൂട് ക്രസി എഡ്ജ് വാട്ടറിനൊപ്പം ജില്ലാ ക്രിക്കറ്റ് കളിയ്ക്കാൻ തുടങ്ങി. പിന്‍ക്കാലത്ത് ക്ലബ് അവരുടെ പ്രധാന ഹോം ഗ്രൗണ്ടിന് “മെർവിൻ ജി. ഹ്യൂസ് ഓവൽ” എന്ന് നാമകരണം ചെയ്തു.
മെർവ് 1981–82ൽ വിക്ടോറിയ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടുകയും ശേഷം 1985–1986 ൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്കായി ആദ്യ മൽസരം കളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിൽ മെർവ് 53 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 212 വിക്കറ്റ് നേടുകയും .33 ഏകദിനങ്ങളിൽ നിന്നും 38 വിക്കറ്റുകൾ നേടുകയും ചെയ്തു. 1988-89 ൽ WACA യിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ ഹാട്രിക്കിന് ഒപ്പം 8-87 എന്ന മികച്ച പ്രകടനവും കാഴ്ചവെച്ചു.
മെർവ്, തന്റെ മികച്ച പ്രകടനങ്ങൾ കരുതി വെച്ചത് 1993 ലെ ആഷസിലേക്കായിരുന്നു. ബൗളിംഗ് പങ്കാളി ക്രെയ്ഗ് മക്ഡെർമോട്ട് പരിക്കിനെ തുടർന്ന് പുറത്തു പോയ ആ സീരിയസിൽ 6 മത്സരങ്ങളിൽ നിന്നും 300 പരം ഓവറുകളിൽ നിന്നും 31 വിക്കറ്റുകൾ നേടി. കൂടാതെ ആ സീരിയസ് ഓസ്ട്രേലിയ 4 -1 നു വിജയിക്കുകയും ചെയ്തു.
ടെസ്റ്റുകളിൽ രണ്ട് അർധസെഞ്ച്വറികളോടെ 1000 പരം റൺസ് നേടിയ അദ്ദേഹം ഒരു മികച്ച ലോവർ ഓർഡർ ബാറ്റ്സ്മാൻ കൂടെയായിരുന്നു. തന്റെ രാജ്യത്തിനായി കളിക്കുന്നതിനൊപ്പം മെർവ് വിക്ടോറിയൻ ബുഷ്‌റേഞ്ചേഴ്‌സ്, ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ എസെക്സ്, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവയെയും പ്രതിനിധീകരിച്ചു.
1993 ലെ ആഷസ് പര്യടനത്തിൽ കാൽമുട്ടിന് ഗുരുതരമായ പരിക്കിനെത്തുടർന്ന് വിട്ടുനിന്ന മെർവ്, അടുത്ത വേനൽക്കാലത്ത് ഒരു ക്ഷണികമായ തിരിച്ചുവരവ് മാത്രമാണ് നടത്തിയത്,അതിലൂടെ കരിയറിലെ വിക്കറ്റുകളുടെ എണ്ണം 212 നിർത്തുകയും ചെയ്തു.
എന്നിരുന്നാലും, കളിയോടുള്ള മെർവിന്റെ ആവേശം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ദിവസങ്ങൾക്ക് ശേഷവും തുടർന്നു. ആഭ്യന്തര ഏകദിന ക്രിക്കറ്റിൽ കാൻബെറക്കു പ്രത്യക്ഷപ്പെട്ടു, കൂടാതെ 20 വർഷങ്ങൾക്ക് മുമ്പ് പ്രൊഫഷണൽ ക്രിക്കറ്റിലേക്കുള്ള യാത്രക്ക് അദ്ദേഹത്തെ സജ്ജമാക്കിയ അതേ ക്ലബ്ബായ ഫുട്സ്‌ക്രേയുടെ പ്രാദേശിക ക്ലബ്ബിലെ ഒരു വെറ്ററൻ താരമായി തുടർന്നു.
അലൻ ബോർഡർ, ഓസ്‌ട്രേലിയൻ സെലക്ടർ സ്ഥാനം മാറിയപ്പോൾ 2005 മുതൽ 2010 വരെ ഉന്നതതല ഭരണത്തിലേക്ക് ചുവടുവെച്ച മെർവ്, ഗ്രെഗ് ചാപ്പലിന് സെലെക്ടർ ആക്കുന്നതുവരെ തന്റെ ജോലി ഭാഗിയായി ചെയ്തു. സ്യൂട്ടും ഗ്ലാസും ധരിച്ച അദ്ദേഹം എന്തിനും തയ്യാറായിട്ടാണ് എപ്പോഴും കാണപെടുന്നതെന്നു ഓസ്‌ട്രേലിയൻ തമാശ വരെ ഉണ്ടായിരുന്നു.
ഷോൺ ബ്രൗണിന്റെ കോച്ചിംഗ് ക്ലിനിക്കുകളിൽ പരിശീലകനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. അതുപോലെ ഓസ്‌ട്രേലിയിൽ ഉടനീളം പേരെടുത്ത ഒരു പരിപാടി ആയിരുന്നു അദ്ദേഹം ഹോസ്റ്റ് ചെയ്തിരുന്ന ” സ്റ്റംപ്സ് ” പല ക്രിക്കറ്റ് പ്രോഗ്രാമുകളിലും അദ്ദേഹം പതിവായി പ്രത്യക്ഷപ്പെടാറുണ്ട്.
1989 മുതൽ 2005 വരെ ഓസ്‌ട്രേലിയുടെ ആഷസ് ആധിപത്യത്തിന്റെ ഏറ്റവും വലിയ കാലഘട്ടവും ഓസ്‌ട്രേലിയുടെ ലോകക്രിക്കറ്റിലെ പ്രതാപകാലവും അലൻ ബോർഡർ, ഡേവിഡ് ബൂൺ, മെർവ് ഹ്യൂസ് എന്നിവരുടെ “മീശ” കാലഘട്ടത്തിൽ ണ് നിന്നായിരുന്നു ആരംഭിച്ചത്.
വേറൊരു രസകരമായ ഒന്ന് മറ്റെന്തിനെക്കാളും ജനപ്രിയനായിരുന്നു ഹ്യൂസ് തന്റെ വലിയ മീശയിൽ, അതുകൊണ്ട് തന്നെ 200,000 ഡോളറിന് അദ്ദേഹം ഇത് ഇൻഷ്വർ ചെയ്തുവെന്ന അഭ്യൂഹമുണ്ടായിരുന്നു, എന്നാൽ പിന്നീട് ഇത് വ്യാജ തട്ടിപ്പാണെന്ന് പറഞ്ഞു അദ്ദേഹം തന്നെ രംഗത്ത് വന്നു
എന്നിരുന്നാലും മീശ മുറിച്ചാൽ 25,000 പൗണ്ട് വരെ വാഗ്ദാനം ഉയർന്നിട്ടും മെർവ് ഹ്യൂഗ്‌സ് അത് നിരസിച്ചു.
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ