പാകിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മിസ്ബാഹുല്‍ ഹഖ് അപേക്ഷ നൽകി
മിക്കി ആര്‍തറുമായുള്ള പാക് ടീമിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് പാകിസ്ഥാൻ ബോർഡ് പുതിയ തീരുമാനം എടുത്തതോടെ പാക് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ബോർഡ് എക്ഷ് സ്വീകരിച്ചു തുടങ്ങി. മുൻ പാക്സിതാണ് നായകൻ മിസ്ബാഹുല്‍ ഹഖ് മുക്കായ പരിശീലകനാകാൻ അപേക്ഷ നൽകി.
പാകിസ്ഥാന്റെ മികച്ച ബാറ്സ്മാന്മാരിൽ ഒരാളാണ് മിസ്ബ. ഈ മാസം പതിനഞ്ചോടെ ആർതറുടെ കരാർ അവസാനിച്ചു. ഇത്തവണ വിദേശ പരിശീലകർക്ക് പകരം പാകിസ്ഥാനില്‍ നിന്നു തന്നെ ഒരാളെ നിയമിക്കാനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് ഉണ്ട്. അടുത്ത ടി20 ലോകകപ്പ് വരെ ആർതർ തുടരാൻ ആയിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ചേർന്ന യോഗം ആര്‍തറിൻറെ കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആർതറിനെ കൂടാതെ ബോളിംഗ് പരിശീലകന്‍ അസര്‍ മഹ്മൂദ്, ബാറ്റിംഗ് പരിശീലകന്‍ ഗ്രാന്റ് ഫ്ലവര്‍, ട്രെയിനര്‍ ഗ്രാന്റ് ലൂഡന്‍ എന്നിവരുടെ കരാറും പുതുക്കുന്നില്ലായെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. ഇവരുടെ സ്ഥാനത്തും പുതിയ പരിശീലകർ എത്തും. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയ സാഹചര്യത്തിൽ യി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ക്രിക്കറ്റ് കമ്മിറ്റിയില്‍ നിന്ന് മിസ്ബ സ്ഥാനം ഒഴിഞ്ഞു.






































