Foot Ball ISL Top News

ആദ്യ പകുതിയിൽ ഞങ്ങൾ കളി നന്നായി നിയന്ത്രിച്ചു, പിന്നീട് പ്രകടനം മികച്ചതായില്ല : മിക്കേൽ സ്റ്റാറെ

November 8, 2024

author:

ആദ്യ പകുതിയിൽ ഞങ്ങൾ കളി നന്നായി നിയന്ത്രിച്ചു, പിന്നീട് പ്രകടനം മികച്ചതായില്ല : മിക്കേൽ സ്റ്റാറെ

 

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ ഹോം മൈതാനത്ത് ഹൈദരബാദ് എഫ്‌സിക്കെതിരായ തോൽ‌വിയിൽ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കറിയുന്നു ടീമിന്റെ തോൽവി.

മത്സരത്തിൽ യുവതാരം കോറൂ സിംഗിന്റെ പാസ് ബോക്സിൽ കണ്ടെത്തിയ ജീസസ് ജിമെനെസിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് പതിമൂന്നാം മിനിറ്റിൽ ലീഡ് നേടി. ഈ ഗോളിലൂടെ ഗോൾഡൻ ബൂട്ട് താരങ്ങളുടെ പട്ടികയിൽ ജീസസ് ആറ് ഗോളുകളോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ പകുതിയിൽ തുടർച്ചയായ ആക്രമണങ്ങളായിരുന്നു കേരളം ഹൈദരാബാദിന്റെ ബോക്സിലേക്ക് അഴിച്ചുവിട്ടത്. എങ്കിലും രണ്ടാമത്തെ ഗോൾ അകന്നുനിന്നു.

എന്നാൽ, ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, ആന്ദ്രെ ആൽബ നേടിയ ഗോളിലൂടെ ഹൈദരബാദ് മത്സരത്തിലേക്ക് തിരികെയെത്തി. രണ്ടാം പകുതിയിൽ എഴുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ആൽബ ലക്ഷ്യത്തിലെത്തിച്ചതോടെ, ഹൈദരബാദ് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ ബാക്കിയുള്ള മിനിറ്റുകളിൽ താങ്‌ബോയ് സിങ്‌ടോയുടെ കൃത്യമായ പ്രതിരോധ തന്ത്രങ്ങൾ സമനില ഗോൾ വഴങ്ങുന്നതിൽ നിന്നും കേരളത്തെ രക്ഷിച്ചു.

മനസ്സിൽ കരുതിയ ഗെയിം പ്ലേയിൽ ഊന്നി കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചെന്നും ഗോളടിച്ചത് ആ തന്ത്രങ്ങളിൽ ആണെന്നും പരിശീലകൻ വ്യക്തമാക്കി. ആദ്യ പകുതിയിൽ ടീം കളി നിയന്ത്രിച്ചെന്നും എന്നാൽ പകുതി അവസാനിരിക്കെ വഴങ്ങിയ ഗോൾ നിരാശയുണ്ടാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ വളരെ നന്നായി തുടങ്ങിയെന്ന് കരുതുന്നു. ഞങ്ങൾ കളിച്ചത്, ഞങ്ങൾ ഉദ്ദേശിച്ച ഗെയിം പ്ലാനിൽ ഊന്നിയാണ്. വൈഡ് ഏരിയകൾ നന്നായി ഉപയോഗിച്ചു. ആദ്യ ഗോൾ പിറന്നത് ഞങ്ങൾ കരുതിയപോലെതന്നെയാണ്. ആദ്യ പകുതിയിൽ ഞങ്ങൾ കളി നന്നായി നിയന്ത്രിച്ചതുപോലെ എനിക്ക് തോന്നി. പക്ഷെ, എവിടുന്നില്ലാതെ വന്ന ഒരു ഷോട്ട് ഞങ്ങൾ വഴങ്ങി. രണ്ടാം പകുതിയിൽ ഞങ്ങൾ മാറ്റങ്ങൾ വരുത്തി. നോഹയെ കളത്തിലിറക്കി. എങ്കിലും, ആദ്യ പകുതിയുടെ അവസാനത്തിൽ ഗോൾ വഴങ്ങിയത് നിരാശാജനകമായിരുന്നു.”

Leave a comment