മുൻ ലിവർപൂൾ ബോസ് യുർഗൻ ക്ലോപ്പ് ഇനി മുതല്‍ റെഡ് ബുള്ളിൻ്റെ ആഗോള ഫുട്ബോൾ തലവന്‍
റെഡ് ബുള്ളിലെ പുതിയ ആഗോള ഫുട്ബോൾ തലവനായി മുന്‍ ലിവര്‍പൂള്‍ മാനേജര്‍ ആയ യൂർഗൻ ക്ലോപ്പിനെ പ്രഖ്യാപിച്ചു.അദ്ദേഹം ദീർഘകാല കരാറിൽ ഒപ്പുവച്ചു, അടുത്ത വർഷം ജനുവരി 1 ന് തൻ്റെ പുതിയ റോൾ ആരംഭിക്കും.റെഡ് ബുള്ളിൻ്റെ അന്താരാഷ്ട്ര ക്ലബ്ബുകളുടെ മാനേജ്‌മെൻ്റ് തലത്തിൽ അദ്ദേഹം തന്‍റെ പ്രവര്‍ത്തനം ആരംഭിക്കും.
ആർബി ലീപ്സിഗ്, റെഡ് ബുൾ സാൽസ്ബർഗ്, ന്യൂയോർക്ക് റെഡ് ബുൾസ് എന്നിവയെല്ലാം എല്ലാം റെഡ് ബൂളിന്‍റെ കീഴില്‍ ഉള്ള ക്ലബുകള്‍ ആണ്.റെഡ് ബുൾ സിഇഒ ഒലിവർ മിൻ്റ്‌സ്‌ലാഫാണ് ക്ലോപ്പിനെ കൊണ്ട് വരാനുള്ള ബുദ്ധിയുടെ പിന്നില്‍.”25 വര്‍ഷം ഞാന്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു.എന്നിട്ടും ഫൂട്ബോള്‍ എനിക്കു ആവേശം ആണ്.ഇപ്പോള്‍ എനിക്കു അതിലേക്കു കൂടുതല്‍ സംഭാവന നല്കാന്‍ കഴിയും.എന്നാല്‍ ഇത്തവണ ചുമതല വര്‍ധിച്ചു.ആഗോള തലത്തിൽ റെഡ് ബുളിൽ ചേരുന്നതിലൂടെ, ഞങ്ങളുടെ പക്കലുള്ള അവിശ്വസനീയമായ ഫുട്ബോൾ പ്രതിഭകളെ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും പിന്തുണയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നു.” ക്ലോപ്പ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.