സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു
ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിത സിംഗിൾസ് ഫൈനലിൽ സിന്ധു പ്രവേശിച്ചു. ഇന്ന് നടന്ന സെമിഫൈനൽ മൽസരത്തിൽ ലോക മൂന്നാം നമ്പർ താരം ചൈനയുടെ ചെൻ യു ഫെയെ ആണ് സിന്ധു തോൽപ്പിച്ചത്. ഇത് മൂന്നാം തവണയാണ് സിന്ധു ഫൈനലിൽ എത്തുന്നത്. 40 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം.
2017ലും, 2018ലും സിന്ധു ഫൈനലിൽ എത്തിയിരുന്നു. എന്നാൽ രണ്ട് വർഷവും ഫൈനലിൽ ജയിക്കാൻ സിന്ധുവിന് ആയില്ല. ഇന്ന് നടന്ന മൽസരത്തിൽ മികച്ച പ്രകടനമാണ് സിന്ധു നടത്തിയത്. മൽസരത്തിലുടനീളം സിന്ധു ആധിപത്യം പുലർത്തി. രണ്ടാം നമ്പർ താരം ചൈനീസ് തായ്പേയുടെ തായ് സൂ യിംഗിനെ തോൽപ്പിച്ചാണ് സിന്ധു സെമിയിൽ എത്തിയത്.






































