പ്രീമിയര്‍ ലീഗ് ; തുടര്‍ച്ചയായ മൂന്നാം വിജയം നേടാന്‍ ചെല്‍സി !!!!
പ്രീമിയര്‍ ലീഗില്‍ തുദ്ര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാന്‍ ചെല്‍സി ഇന്ന് കളത്തില്‍ ഇറങ്ങും.അവരുടെ എതിരാളി ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഉള്ള ബ്രൈട്ടന് ആണ്. നിലവില്‍ അഞ്ചാം സ്ഥാനത്ത് ആണ് ചെല്‍സി എങ്കില്‍ ബ്രൈട്ടന് ഏഴാം സ്ഥാനത്ത് ആണ്.ഇത് വരെ പരാജയം എന്താണ് എന്നു അവര്‍ അറിഞ്ഞിട്ടില്ല.കഴിഞ്ഞ രണ്ടു സീസണുകളിലായി ബ്രൈട്ടന് – ചെല്‍സി പോരാട്ടം വളരെ നാടകീയം ആയി വരുന്നുണ്ട്.
ചെല്‍സി – ബ്രൈട്ടന് മല്‍സരം ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് സ്റ്റാംഫോർഡ് ബ്രിഡ്ജില്‍ ആണ് നടക്കാന്‍ പോകുന്നത്.ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് കരകയറുന്നത് തുടരുന്നതിനാൽ ക്യാപ്റ്റൻ റീസ് ജെയിംസ് ഇല്ലാതെ തന്നെ വേണം ചെല്‍സിക്ക് കളിയ്ക്കാന്‍.എന്നാല്‍ പരിക്കില്‍ നിന്നും മുക്തി നേടി റോമിയോ ലാവിയ ആദ്യ ടീമില്‍ ഇന്ന് ഉണ്ടായേക്കും.ഈ എഫ് എല്‍ കപ്പില്‍ ബാരോക്കെതിരെ പതിനൊന്നു മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ചെല്‍സി കളിയ്ക്കാന്‍ ഇറങ്ങിയത്.എന്നിട്ടും അതില്‍ അവര്‍ വിജയം നേടി.ഇന്നതെ മല്‍സരത്തില്‍ വെസ്റ്റ് ഹാമിനെതിരെ കളിയ്ക്കാന്‍ ഇറക്കിയ ടീമിനെ ആയിരിയ്ക്കും ഇന്ന് എന്‍സൊ മറെസ്ക്ക വീണ്ടും പരീക്ഷിക്കാന്‍ പോകുന്നത്.