സീരി എ ; തുടര്‍ച്ചയായ മൂന്നാമത്തെ വിജയം സ്വന്തമാക്കാന്‍ എസി മിലാന്
മിലാന് ഡെര്‍ബിയില്‍ ഇന്റര്‍ മിലാനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തോല്‍പ്പിച്ച എസി മിലാന് ഇന്ന് തങ്ങളുടെ അടുത്ത ലീഗ് മല്‍സരത്തിലേക്ക് കാല് എടുത്തു വെക്കുന്നു.ഇന്ന് നടക്കുന്ന ലീഗ് മല്‍സരത്തില്‍ എസി മിലാന് ലീസിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് പോരാട്ടം.മിലാന് ഹോം ഗ്രൌണ്ട് ആയ സാന്‍ സിറോയില്‍ വെച്ചാണ് കിക്കോഫ്.
ഇന്നതെ മല്‍സരത്തില്‍ എങ്ങനെയും ജയം നേടി കൊണ്ട് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള ലക്ഷ്യത്തില്‍ ആണ് മിലാന്.ലീഗ് തുടങ്ങിയത് അല്പം പതുക്കെ ആണ് എങ്കിലും എസി മിലാന് ഇപ്പോള്‍ ട്രാക്കില്‍ എത്തി കഴിഞ്ഞു.കഴിഞ്ഞ മല്‍സരത്തില്‍ ദുര്‍ഭലര്‍ ആയിട്ടായിരുന്നു മിലാന് കളിയ്ക്കാന്‍ വന്നിരുന്നത്.എന്നിട്ടും ഇന്ററിനെ തളക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.ഇതോടെ മാനേജര്‍ പൗലോ ഫോൺസെക്കയുടെ തലക്ക് മേലുള്ള സമ്മര്‍ദത്തിന് ഒരല്പം അയവു വന്നിട്ടുണ്ടാകും.ഈ മല്‍സരം കൂടി ജയിച്ചാല്‍ ഇത് മിലാന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ആണിത്. ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്ത് ഉള്ള ലെസ്സെ ഇതുവരെ ഒരു മല്‍സരത്തില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ.