ഞങ്ങൾക്ക് ഒരു മികച്ച സ്റ്റാർട്ടിംഗ് ലൈനപ്പും മികച്ച എൻഡിങ് ലൈനപ്പുമുണ്ട് : സ്റ്റാറെ
ഒരു ഗോളിന് പിന്നിലായി ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ തിരിച്ചു വരവിലാണ് ഞായറാഴ്ചത്തെ മത്സരത്തിന്റെ വിധി നിർണയിക്കപ്പെട്ടത്. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ വിഷ്ണുവാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ നേടിയത്. തുടർന്ന് നോഹ മത്സരത്തെ സമനിലയിൽ എത്തിക്കുകയും പകരക്കാരനായെത്തിയ പെപ്ര വിജയ ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ പങ്കുപറ്റി. ആദ്യ മത്സരത്തിൽ ഒരു ഗോളിന് പുറകിലായ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത് സബ്സ്റ്റിട്യൂഷനിൽ എത്തിയ ജീസസ് ജിമെൻസ് ആയിരുന്നു.
വിജയിക്കുന്ന ടീമുകളിൽ പകരക്കാരായി എത്തുന്ന താരങ്ങൾക്ക് നിർണായകമായ പങ്കുണ്ടെന്ന് സ്റ്റാറെ അറിയിച്ചു. ” ചില കളിക്കാർക്ക് ആവശ്യമുള്ളപ്പോൾ ഗെയിം നിശ്ചലമാക്കാനാകും. ഒരു ഗെയിമിൽ മൂന്ന്, നാല്, അഞ്ച് തവണ പോലും പ്രധാന മാറ്റങ്ങൾ നടത്താം – അത് സാധാരണമാണ്. ആ കളിക്കാർ അതിനായി പൂർണമായി തയ്യാറെടുക്കണം. എല്ലാ ഫുട്ബോൾ കളിക്കാരും സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉണ്ടായിരിക്കാനും 90 മിനിറ്റും കളിക്കാനും ആഗ്രഹിക്കുന്നു. എന്നാൽ തീവ്രമായ കാലാവസ്ഥയുള്ളതിനാൽ, ഇവിടെ അത് വെല്ലുവിളി നിറഞ്ഞതാണ്. ചില കളിക്കാർ പരിക്കിൽ നിന്ന് മടങ്ങിവരുന്നതും ഘടകമാണ്. 90 മിനിറ്റും കളിക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം. ഞങ്ങളുടെ അവസാന ഗെയിമിൽ, ഹാഫ്ടൈമിൽ ഞങ്ങൾ മാറ്റങ്ങൾ വരുത്തി, ഇത്തവണ ഞങ്ങൾ അതിന് വിപരീതമായി നീങ്ങി. എനിക്ക് വളരെ സന്തോഷമുണ്ട്, വിജയിക്കുന്ന ടീമിൽ പകരക്കാർക്ക് നിർണായക പങ്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.” – അദ്ദേഹം നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് കൂടുതൽ ഏകോപിതമായ ആക്രമണമാണ് ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നടത്തിയത്. ” ചില സമയത്ത് മത്സരങ്ങൾ വിശകലനം ചെയ്യുന്നത് എളുപ്പമുള്ള കാര്യമാണ്. ഞങ്ങൾ ഇന്ന് പന്ത് മികച്ച രീതിയിൽ നിലനിർത്തി. ഭാവിയിൽ ഞങ്ങൾക്ക് ഇതിനേക്കാൾ നന്നായി കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പന്ത് നന്നായി സൂക്ഷിച്ചുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് ഒരു മികച്ച സ്റ്റാർട്ടിംഗ് ലൈനപ്പും മികച്ച എൻഡിങ് ലൈനപ്പുമുണ്ട്. അതിനാലാണ് ഞങ്ങൾ ഇപ്പോൾ വിന്നിങ് ടീമായി നിൽക്കുന്നത്.” സ്റ്റാറെ വ്യക്തമാക്കി.