Foot Ball Top News

അവസാന നിമിഷ ഗോളിൽ തൃശ്ശൂർ മാജിക് എഫ്സിയെ തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്‌സ്

September 10, 2024

author:

അവസാന നിമിഷ ഗോളിൽ തൃശ്ശൂർ മാജിക് എഫ്സിയെ തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്‌സ്

 

സൂപ്പർ ലീഗ് കേരളയിൽ ഇന്നലെ നടന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് തൃശ്ശൂർ മാജിക് എഫ്സിയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം ആണ് കണ്ണൂർ തകർപ്പൻ ജയം സ്വന്തമാക്കിയത്. മത്സരത്തിൻറെ ആദ്യ പകുതിയിൽ തൃശ്ശൂർ ആയിരുന്നു മികവ് പുലർത്തിയത്.

അതിൻറെ ഫലമായി അവർ മുപ്പത്തി ആറാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ക്യാപ്റ്റനായ സി കെ വിനീത് നൽകിയ പാസ് അഭിജിത് ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി 1-0 തൃശ്ശൂർ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ കണ്ണൂർ തങ്ങളുടെ മികവ് പുറത്തെടുത്തു. ഡേവിഡിലൂടെ അവർ 76 ആം മിനിറ്റിൽ സമനില ഗോൾ നേടി. പിന്നീട് തൃശ്ശൂരിൻറെ ഹെൻറി 88 ആം മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് ലഭിച്ചതോടെ കളിയിൽ നിന്ന് പുറത്തായി. 1-1 എന്ന നിലയിൽ കളി അവസാന നിമിഷത്തേക്ക് എത്തിയപ്പോൾ അൽവാരോ ഒരു ഹെഡറിലൂടെ 95 ആം മിനിറ്റിൽ വിജയ ഗോൾ നേടി.

Leave a comment