ഇറ്റലിയും കരുത്തു തെളിയിച്ചു – ജയത്തോടെ യോഗ്യത മത്സരങ്ങൾക്ക് തുടക്കമിട്ടു
യൂറോ കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു ഇറ്റലി ഫിൻലൻഡിനെ തോൽപിച്ചു. ഇരു പകുതിയിലുമായി നിക്കോളോ ബറല്ലയും മൊസെയ് കീനുമാണ് അസൂറി പടക്ക് വേണ്ടി വലചലിപ്പിച്ചവർ. മൊസെയ് കീനിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഈ കളി എന്നുള്ളത് ഇറ്റാലിയൻ ആരാധകർക്ക് പ്രചോദനം നൽകുന്ന്നതാണ്.
നല്ല പ്രകടനം കാഴ്ച വെക്കാൻ ഫിൻലൻഡിനു ആയെങ്കിലും ഇറ്റലിക്ക് മുകളിൽ സമ്മർദ്ദം ചിലത്താൻ അവർക്കു സാധിച്ചില്ല. ലോക പ്രശസ്ത പ്രതിരോധമാണ് അവർക്കുള്ളത്. യുവന്റസിന്റെ കെല്ലെയ്‌നിയും ബൊണൂച്ചിയും പാറ പോലെ നിക്കുമ്പോൾ മിലാന്റെ ഉശിരൻ ഗോൾ കീപ്പർ ഡോണറൂണ വല കാക്കുന്നു. പി.സ്.ജി യുടെ വെറാറ്റിയും ചെൽസിയുടെ ജോർജിൻജോയുമാണ് മധ്യനിര നിയന്ധ്രികുന്നത്. എന്നാൽ അവരെ ആവേശകരമാകുന്ന ഘടകം അവരുടെ യുവ വിങ്ങേർസ് ആണ്. യുവന്റസിന്റെ ബെർണാടിച്ചിയും കീനും എപ്പളും എതിർ ടീമിന് തലവേദന ഉണ്ടാക്കികൊണ്ടേ ഇരുന്നു. ലാസിയോ സ്‌ട്രൈക്കർ ഇമ്മൊമ്പേലും പ്രതീക്ഷ കാത്തു.
7 ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. ബറല്ല ബോക്സിന്റെ വെളിയിൽ നിന്നും പായിച്ച ഒരു കിണ്ണൻ ഷോട്ട് വല ചലിപ്പിക്കുകയായിരുന്നു. എന്നാൽ മനോഹര ഗോൾ രണ്ടാമെത്തെതായിരുന്നു. വെറാറ്റി തുടങ്ങി വെച്ച കൌണ്ടർ അറ്റാക്കിങ് ഇമ്മൊമ്പേലയുടെ പാസ് സ്വീകരിച്ചു കീൻ ഗോൾ ആക്കുകയായിരുന്നു.
ഈ ജയത്തോടെ ഇറ്റലി ഗ്രീസുമായി പോയിന്റ് നിലയിൽ തുല്യരായി. രണ്ടു ടീമുകളും ഓരോ കാളി വീതം ജയിച്ചു 3 പോയിന്റുമായി പട്ടികയിൽ മുന്നിലാണ്.






































