ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം
കൊളംബോ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം കുറയ്ക്കാനായി. ആദ്യ ദിനം 36.3 ഓവര്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞത്. മത്സരം ആരംഭിക്കാനിരുന്ന സമയത്ത് മഴ കളം കീഴടക്കിയതോടെ വൈകിയാണ് മത്സരം തുടങ്ങിയത്. ശ്രീലങ്കയാണ് ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിച്ചത്.
കരുണരത്‌ന മികച്ച ഷോട്ടുകളുമായി ഒരുവശത്ത് നിലയുറപ്പിച്ചപ്പോള്‍ ലഹിരു തിരുമനെയ്ക്ക് (2) തിളങ്ങാനായില്ല.35 പന്തുകള്‍ നേരിട്ട തിരിമനെ സമര്‍വില്ലിക്ക് ക്യാച്ച് നൽകിയപ്പോൾ ലങ്കന്‍ സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രം.
ലങ്കന്‍ സ്‌കോര്‍ബോര്‍ഡ് 79 റൺസിൽ നിൽക്കുമ്പോൾ കുശാലിനെ മടക്കി കോളിന്‍ ഡി ഗ്രാന്റ്‌ഹോം ലങ്കയെ സമ്മര്‍ദ്ദത്തിലാക്കി. വെളിച്ചക്കുറവിനെത്തുടര്‍ന്ന് കളി തടസപ്പെട്ടതോടെ ആദ്യ ദിനം നേരത്തെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.കരുണരത്‌ന-മാത്യൂസ് കൂട്ടുകെട്ട് രണ്ടാം ദിനം ശ്രീലങ്കയ്ക്ക് നിര്‍ണ്ണായകമാവും.






































