ഇന്ത്യൻ ടീമിന്റെ സഹപരിശീലകരെ കണ്ടെത്താനുള്ള അഭിമുഖം; ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയവരെ കാണം
രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ടീമിന്റെ പുതിയ സഹപരീശീലകരെ കണ്ടെത്താനുള്ള നീക്കം ബിസിസിഐ ആരംഭിച്ചത്. എം എസ് കെ പ്രസാദ് തലവനായിട്ടുള്ള സെലക്ഷൻ കമ്മറ്റിക്കാണ് ഇന്ത്യൻ ടീമിന്റെ സഹപരിശീലകരെ കണ്ടെത്താനുള്ള ചുമതല ബിസിസിഐ നൽകിയിരിക്കുന്നത്.
ഈ വാരം ആദ്യം തുടങ്ങിയ ടീമിന്റെ പുതിയ സഹപരിശീലകരെ കണ്ടെത്തുന്നതിനുള്ള അഭിമുഖം സെലക്ഷൻ കമ്മറ്റി ആരംഭിച്ചത്. ബാറ്റിംഗ് പരിശീലകൻ, ബോളിംഗ് പരിശീലകൻ, ഫീൽഡിംഗ് പരിശീലകൻ, ഫിസിയോ തെറാപ്പിസ്റ്റ്, സ്ട്രെംഗ്ത്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകൻ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു അഭിമുഖം നടന്നത്.
ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് 14 പേരെയും, ബോളിംഗ് പരിശീലക സ്ഥാനത്തേക്ക് 12 പേരെയും, ഫീൽഡിംഗ് പരിശീലക സ്ഥാനത്തേക്ക് 9 പേരെയും, ഫിസിയോ തെറാപ്പിസ്റ്റ് സ്ഥാനത്തേക്ക് 16 പേരെയും, സ്ട്രെംഗ്ത്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലക സ്ഥാനത്തേക്ക് 12 പേരെയുമാണ് ഇന്റർവ്യൂ ചെയ്തത്.
ബാറ്റിംഗ് പരിശീലകരായി വിക്രം റാത്തോർ, സഞ്ജയ് ബംഗാർ, മാർക്ക് റാം പ്രകാശ് എന്നിവരും ബോളിംഗ് പരിശീലകരായി ഭരത് അരുൺ, പരസ് മാംബ്രെ, വെങ്കടേഷ് പ്രസാദ് എന്നിവരെയും തിരഞ്ഞെടുത്തു. ആർ ശ്രീധർ, അഭയ് ശർമ്മ, ടി.ദിലീപ് എന്നിവരെ ഫീൽഡിംഗ് പരിശീലകരായും നിതിൻ പട്ടേൽ, ആൻഡ്രൂ ലീപ്പസ്, വൈഭവ് ദാഗ എന്നിവരെ ഫിസിയോതെറാപ്പിസ്റ്റ് എന്നീ [പോസ്റ്റുകളിലേക്കും തിരഞ്ഞെടുത്തു.






































