ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്: പ്രണീതിനും,സിന്ധുവിനും ജയം
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിൽ ഇന്നലെ പുരുഷ സിംഗിൾസിൽ പ്രണീതിനും, വനിത സിംഗിൾസിൽ പി വി സിന്ധുവിനും ജയം. ജയത്തോടെ രണ്ട് പേരും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇവർ രണ്ട് പേരുമാണ് ഇന്ത്യൻ ടീമിൽ നിന്ന് ഈ സീസണിൽ ആദ്യമായി ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്ഷിൻറെ ക്വാർട്ടറിൽ എത്തുന്നത്.
അമേരിക്കയുടെ ബെയ്വാന്‍ ഷാങ്ങിനെ തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു ഷാങ്ങിനെ പരാജയപ്പെടുത്തിയത്. അനായാസ ജയം സന്തമാക്കിയ സിന്ധു രണ്ട് സെറ്റിലും ആധിപത്യം നേടി. ഇന്ത്യൻ ഓപ്പൺ ഫൈനലിൽ ഷാങ്ങിനോട് തോറ്റ സിന്ധുവിൻറെ മധുരം പ്രതികാരം കൂടിയായിരുന്നു ഇന്നലത്തെ മത്സരം.സ്കോര്‍: 2114, 216. ലോക രണ്ടാം നമ്പർ താരം തായ് സൂ യിങ്ങിനെതിരെയാണ് സിന്ധുവിൻറെ അടുത്ത മത്സരം. ഇരുവരും ഇതുവരെ 14 തവണ ഏറ്റുമുട്ടിയപ്പോൾ 10 തവണയും തായ് സൂവിനായിരുന്നു വിജയം.
പുരുഷ സിംഗിൾസിൽ എട്ടാം റാങ്കുകാരന് ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്ഡിങ്ങിനെ ആണ് പ്രണീത് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണീത് സിനിസുകിനെ തോൽപ്പിച്ചത്. 42 മിനിറ്റ് നീണ്ട മത്സരത്തിൽ 21-19, 21-13 എന്ന സ്കോറിനാണ് പ്രണീത് ജയിച്ചത് ആദ്യ സെറ്റിൽ നല്ല പ്രകടനം ആണ് രണ്ട് പേരും നടത്തിയത്. രണ്ട് പോയിന്റ് വ്യത്യാസത്തിൽ ആണ് പ്രണീത് ആദ്യ സെറ്റ് ജയിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ സിനിസുക നിഷ്പ്രഭമാക്കിയ മൽസരമാണ് പ്രണീത് കാഴ്ചവെച്ചത്. ലോക ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ടത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ ഷട്ട്ലർ ആയിരുന്നു പ്രണീത്. ഇന്ന് ഇൻഡോനേഷ്യൻ താരം ജോനാഥൻ ക്രിസ്റ്റിയാണ് പ്രണീതിൻറെ അടുത്ത എതിരാളി.






































