ആഷസ് മൂന്നാം ടെസ്റ്റ്: ഓസ്‌ട്രേലിയയെ അർച്ചർ ഭസ്‌മമാക്കി
ലീഡ്‌സ്: ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ലീഡ്‌സിൽ ഇന്നലെ ആരംഭിച്ചു. മഴ മൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയ ഓൾഔട്ടായി. അർച്ചറുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ഓസ്‌ട്രേലിയ തകർന്നടിയുകയായിരുന്നു. തന്റെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ അർച്ചർ ആദ്യ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ആസ്ട്രേലിയയുടെ ആറ് വിക്കറ്റുകൾ ആണ് അർച്ചർ നേടിയത്.
മഴ കാരണം താമസിച്ചാണ് മൽസരം ആരംഭിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ തുടക്കം തന്നെ പിഴച്ചു സ്‌കോർ 12-ൽ നിൽക്കെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായി. എട്ട് റൺസ് എടുത്ത മാർക്കസ് ഹാരിസിൻറെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് ആദ്യം നഷ്ട്ടമായത്. പിന്നാലെ എത്തിയ ഉസ്മാൻ ഖവാജയും പെട്ടെന്ന് തന്നെ പുറത്തായി. 25/ 2 എന്ന നിലയിൽ പരുങ്ങിയ ഓസ്‌ട്രേലിയയെ ഡേവിഡ് വാർണറും(61), മാന്‍സ് ലാബൂഷായും(74) ചേർന്ന് പതുക്കെ കരകയറ്റാൻ തുടങ്ങി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 111 റൺസ് നേടി. എന്നാൽ വാർണറിനെ ആർച്ചറി പുറത്താക്കി. അതിന് ശേഷം മറ്റാർക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. സ്റ്റീവ് സ്മിത്തിന് പകരമെത്തിയ മാന്‍സ് മികച്ച പ്രകടനമാണ് നടത്തിയത്. വാർണറും, മാന്‍സും മാത്രമാണ് ഓസ്‌ട്രേലിയൻനിരയിൽ തിളങ്ങിയത്.
മഴ കാരണം ആദ്യ ദിവസം 52 ഓവര്‍ മാത്രമാണ് എറിയാൻ കഴിഞ്ഞത്. ആർച്ചർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. 17.1 ഓവറിൽ 45 റൺസ് വഴങ്ങി ആറ് വിക്കറ്റ് ആണ് നേടിയത്. ബ്രോഡ് രണ്ട് വിക്കറ്റും, സ്റ്റോക്സ്, വോക്സ് എന്നിവര്‍ ഒരോ വിക്കറ്റും നേടി. ആദ്യ മൽസരം ജയിച്ച ആസ്ട്രേലിയ 1-0 മുന്നിലാണ്. രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.






































