Cricket Top News

ശ്രീലങ്ക-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിങ്

August 22, 2019

author:

ശ്രീലങ്ക-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിങ്

കൊളംബോ : ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് ആരംഭിച്ചു. മഴ മൂലം താമസിച്ചാണ് മൽസരം ആരംഭിച്ചത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 71 റൺസ് എടുത്തിട്ടുണ്ട്. രണ്ട് റൺസ് എടുത്ത ലാഹിരു തിരിമന്നെയുടെ വിക്കറ്റ് ആണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. കുസാൽ മെൻഡിസം(30), ദിമുത്ത് കരുണരത്‌നെയുമാണ്(37 ) ക്രീസിൽ. വില്യമിനാണ് വിക്കറ്റ് ലഭിച്ചത്.

ആദ്യ മൽസരം ശ്രീലങ്ക ജയിച്ചിരുന്നു. നാല് വിക്കറ്റ് നഷ്ട്ടത്തിൽ ആണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റിൽ ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക എത്തുന്നത്. ഓഫ് സ്പിന്നർ ദിൽ‌റുവാൻ പെരേര ടീമിൽ എത്തിയിട്ടുണ്ട്.

Leave a comment