അർജൻ്റീനയെ തോൽപ്പിച്ച് ഫ്രാൻസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഫുട്ബോൾ സെമിയിൽ
ബോർഡോക്സിൽ അർജൻ്റീനയെ തോൽപ്പിച്ച് ഫ്രാൻസ് വെള്ളിയാഴ്ച നടന്ന ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഫുട്ബോൾ സെമിയിലെത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. മൽസരത്തിന്റെ ആദ്യമിനിട്ടിൽ തന്നെ അവർ ഗോൾ നേടി. മറ്റേയുടെ ഹെഡറിൽ നിന്നാണ് ഫ്രാൻസ് വിജയ ഗോൾ സ്വന്തമാക്കിയത്.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ ആയിരുന്നു ഗോൾ. അതിന് ശേഷം മറുപടി ഗോളിനായി അർജന്റീന ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. അർജന്റീനയ്ക്ക് ഒന്നാം പകുതിയിൽ ഒരു ഗോൾ അവസരം ലഭിച്ചെങ്കിലും അതിന് ഫലം ഉണ്ടായില്ല. പിന്നീട് രണ്ടാം പകുതിയിൽ എമ്പത്തിയാറാം മിനിറ്റിൽ അവർ ഗോൾ നേടിയെങ്കിലും വാർ അത് നിഷേധിച്ചു.