ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി
ലോർഡ്‌സിൽ നടന്ന രണ്ടാമത്തെ ആഷസ് ടെസ്റ്റിൽ 92 റൺസും, എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിൽ രണ്ട് സെഞ്ചുറിയും സ്റ്റീവ് സ്മിത്തിനെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിച്ചു. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ പിന്നിലാക്കിയാണ് സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തിയത്.
രണ്ടാം ആഷസ് ടെസ്റ്റിൽ സ്മിത്തിന്റെ 92 റൺസ് കൂടി ആയപ്പോൾ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 378 റൺസെടുത്തു. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള കൊഹ്‍ലിയെക്കാൾ 9 പോയിന്റ് പുറകിലാണ് സ്മിത്ത്. മൂന്ന് ഇന്നിങ്സിലെ പ്രകടനത്തിലൂടെ സ്മിത്ത് നേടിയത് 19 പോയിന്റാണ്. ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ ജയിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് സ്മിത്തായിരുന്നു . ആദ്യ ഇന്നിങ്സിൽ 144ഉം, രണ്ടാം ഇന്നിങ്സിൽ 142 റൺസുമാണ് താരം നേടിയത്. നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലിക്ക് 922 പോയിന്റും സ്മിത്തിന് 913 പോയിന്റുമാണുള്ളത്.