വൂൾവ്സിനോട് പകരം വീട്ടാൻ ചുവന്ന ചെകുത്താന്മാർക്ക് ആവുമോ?
ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ചെൽസിയെ നാലു ഗോളുകൾക്ക് തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആണ് യുണൈറ്റഡ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്,
പക്ഷെ എതിരാളികൾ വോൾവ്‌സ് ആവുമ്പോൾ ചുവന്ന ചെകുത്താന്മാർക്ക് അമിതാത്മവിശ്വാസം ഉണ്ടാവും എന്ന് തോന്നുന്നില്ല, കഴിഞ്ഞ സീസണിലെ ദുരനുഭവങ്ങൾ അവർ മറന്നിട്ടുണ്ടാവില്ല. കഴിഞ്ഞ സീസണിൽ രണ്ടു കളിയിലും തങ്ങളെ മുട്ടുകുത്തിച്ചവരാണ് വോൾവ്‌സ്.
ഇന്നതിനൊക്ക യുണൈറ്റഡ് പകരം വീട്ടുമോ എന്ന് കാത്തിരുന്നു കാണാം. ഇന്ത്യൻ സമയം നാളെ അതിരാവിലെ 12.30 നു ആണ് മത്സരം.






































