ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: ജയത്തോടെ ശ്രീലങ്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത്
ഗാലെ: ശ്രീലങ്ക ന്യൂസിലൻഡ് ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. അവസാന ദിവസമായ ഇന്നലെ 135 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. ദിമുത് കരുണേരത്ന (122),ലഹിരു തിരിമന്ന (64), എയ്ഞ്ചലോ മാത്യൂസ് (28 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവിലാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. ജയത്തോടെ ശ്രീലങ്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 60 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക നാലാം ദിവസം വിക്കറ്റ് ഒന്നും പോകാതെ 133 റൺസ് നേടിയിരുന്നു.നാലാം ദിവസം ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിങ്സ് 285-ൽ അവസാനിച്ചു. 77 റണ്‍സെടുത്ത ബിജെ വാട്ളിംഗിൻറെയും, 45 റണ്‍സെടുത്ത ടോം ലാഥം, 40 റണ്‍സെടുത്ത വില്ല്യം സോമര്വില്ലെയുടെയും ബാറ്റിംഗ് മികവിലാണ് ന്യൂസിലൻഡ് 285 റൺസ് നേടിയത്. ആദ്യ ഇന്നിങ്സിൽ 18 റൺസാണ് ശ്രീലങ്ക ലീഡ് നേടിയത്. രണ്ടാം ഇന്നിങ്സിൽ 98/5 എന്ന നിലയിൽ കൂപ്പുകുത്തിയ ന്യൂസിലൻഡ് ടീമിനെ കരകയറ്റിയത് ബിജെ വാട്ളിംഗിസ് ആണ്. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ നാല് വിക്കറ്റ് നേടി. നിക്കോളസ്(26), ടിം സൗത്തി(23) എന്നിവരും ന്യൂസിലൻഡിന് വേണ്ടി പൊരുതി. മൂന്നാം ദിവസം ശ്രീലങ്കയുടെ അവശേഷിച്ച മൂന്ന് വിക്കറ്റ് നാൽപ്പത് റൺസിൽ അവസാനിച്ചിരുന്നു. നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നിൽപ്പിൽ ആണ് ശ്രീലങ്ക 18 റൺസിന്റെ ലീഡ് നേടിയത്. ഇരുവരുടെയും എട്ടാം വിക്കറ്റ് കൂട്ട്കെട്ട് സ്കോര്‍ 242-ൽ എത്തിയപ്പോൾ അവസാനിച്ചു. ജയത്തോടെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ശ്രീലങ്ക (1-0) ലീഡ് നേടി. രണ്ടാം മത്സരം കൊളമ്പോയിൽ ഓഗസ്റ്റ് 22-ന് ആരംഭിക്കും.
സ്കോർ:
ന്യൂസിലന്‍ഡ് 249 & 285
ശ്രീലങ്ക 267 & 268-4






































