ബുണ്ടസ് ലിഗ : യൂണിയന്‍ ബെര്‍ലിനെതിരെ ആര്‍ബി ലെപ്സിഗക്ക് തകർപ്പൻ ജയം
ഇന്ന് നടന്ന ബുണ്ടസ് ലിഗ മത്സരത്തിൽ യൂണിയന്‍ ബെര്‍ലിന് വമ്പൻ തോൽവി.ആര്‍ബി ലെപ്സിഗക്കെതിരെ നടന്ന അരാജറ്റ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് യൂണിയൻ ബെർലിൻ തോറ്റത്. തകർപ്പൻ പ്രകടനമാണ് ആർബി ലെപ്സിഗ കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച യൂണിയന്‍ ബെര്‍ലിന്‍ ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ തോൽവിയാണ് ഏറ്റ് വാങ്ങിയത് മൽസരത്തിൽ പൂരിഭാഗം സമയവും ലെപ്സിഗയുടെ കയ്യിലായിരുന്നു പന്ത്. ഈ സീസണിൽ ബുണ്ടസ്ലിഗ കിരീടത്തിനായി ബയേൺ മ്യൂണിക്കിനെ വെല്ലുവിളിക്കുന്ന ടീമുകളിൽ ഒന്നാണ് ആര്‍ബി ലെപ്സിഗ.
മാഴ്സല്‍ ഹാള്‍സ്റ്റന്‍ബര്‍ഗ്, മാഴ്സല്‍ സാബിസ്റ്റര്‍,തീമോ വെര്‍ണര്‍,ക്രിസ്റ്റൊഫര്‍ ങ്കുനു എന്നിവരാണ് ലെപ്സിഗിന് വേണ്ടി ഗോളടിച്ചത്. മത്സരം തുടങ്ങി പതിനാറാം മിനിറ്റിൽ സന്ദർശകർ ആദ്യ ഗോൾ നേടി. മൂന്ന് ഗോളുകളും ആദ്യ പകുതിയിൽ തന്നെ അവർ നേടി. നാലാം ഗോൾ രണ്ടാം പകുതിയിൽ അറുപത്തിയൊൻപതാം മിനിറ്റിൽ ക്രിസ്റ്റൊഫര്‍ ങ്കുനു നേടി. പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് എത്തിയ ക്രിസ്റ്റഫർ നുങ്കു, ജർമ്മനി സ്‌ട്രൈക്കർ ടിമോ വെർണറിനു പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റിൽ ഗോൾ നേടി.






































