Foot Ball Top News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; സതാംപ്റ്റണെ കീഴടക്കി വിജയം ആവർത്തിച്ച് ലിവര്‍പൂള്‍

August 18, 2019

author:

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; സതാംപ്റ്റണെ കീഴടക്കി വിജയം ആവർത്തിച്ച് ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ വിജയം ആവർത്തിച്ച് ലിവർപൂൾ. സീസണിലെ രണ്ടാം മത്സരത്തില്‍ സതാംപ്റ്റണെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോൽപ്പിച്ചത് തോൽപ്പിച്ചത്. ആദ്യാവസാനം മികച്ച പ്രകടനം പുറത്തെടുത്താണ് സതാംപ്റ്റണ്‍ പരാജയപ്പെട്ടത്. മുഹമ്മദ് സലാഹ്-റോബര്‍ട്ടോ ഫിര്‍മിനോ,സാദിയോ മാനെ ത്രയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപിന് പ്രതീക്ഷ കൈവിടേണ്ടി വന്നില്ല.

അവസാന സീസണിലെ മിന്നും പ്രകടനത്തിന്റെ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചാണ് ലിവര്‍പൂള്‍ താരങ്ങള്‍കളത്തിലിറങ്ങിയത്. ആദ്യ സമയങ്ങളില്‍ സതാംപ്റ്റണ്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഗോളടിക്കാനാവാതെ ലിവര്‍പൂള്‍ വിയര്‍ത്തു. ഒടുവില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സാദിയോ മാനെയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. ജെയിംസ് മില്‍നറാണ് ഗോളിന് വഴിയൊരുക്കിയത്.

Leave a comment