സീരി എ യില്‍ ഇന്ന് നാപൊളി – ടോറിനോ പോരാട്ടം
വെള്ളിയാഴ്ച രാത്രി സീരി എയിൽ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തില്‍ ഇന്നു നാപൊളി ടോറിനോ മല്‍സരം അരങ്ങേറും.ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ആണ് കിക്കോഫ്.റിവേര്‍സ് ഫിക്സ്ച്ചറില്‍ മൂന്നു ഗോളിന് അടപടലം നാപൊളിയെ ടോറിനോ പരാജയപ്പെടുത്തിയിരുന്നു.നിലവില്‍ നാപൊളി ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തും ടോറിനോ പത്താം സ്ഥാനത്തുമാണ്.
വാൾട്ടർ മസ്സാരിയുടെ മോശം പ്രകടനത്തിന് ശേഷം വന്ന പുതിയ മാനേജര്‍ നാപൊളിയുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ആണ് കൊണ്ട് വന്നിരിക്കുന്നത്.ബാഴ്സയെ സമനിലയില്‍ തളച്ചത് മുതല്‍ കഴിഞ്ഞ രണ്ടു മല്‍സരത്തില്‍ പിച്ചില്‍ വളരെ അധികം ആധിപത്യം നേടി കൊണ്ടാണ് അവര്‍ ജയം നേടിയിരിക്കുന്നത്.ലീഗ് പട്ടികയില്‍ യുവന്‍റസിനെ പരാജയപ്പെടുത്തിയ അവര്‍ സസുവോളോയേ പരാജയപ്പെടുത്തിയത് ആറ് ഗോളിന് ആയിരുന്നു.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ മേല്‍ക്കൈ ഉള്ളത് നാപൊളിക്ക് തന്നെ ആണ്.മികച്ച ഫോമില്‍ ഉള്ള ഒസിംഹെന്‍ തന്നെ ആണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ ആകെ ഒരു ജയം നേടിയ ടോറിനോ നിലവില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.