ആഷസ് പരമ്പര; സ്മിത്തിന്റെ ഫൂട്ട് വര്‍ക്ക് കണ്ട് അമ്പരന്ന് ആരാധകർ
ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് മുന്‍ നായകന് സ്റ്റീവ് സ്മിത്തായിരുന്നു നായകൻ. രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ സ്മിത്ത് ഇംഗ്ലീഷ് ആരാധകരുടെ കളിയാക്കലിന് മറുപടി നല്‍കിയതിനൊപ്പം ടീമിന് വിജയം നേടി കൊടുക്കുകയും ചെയ്തു.
“I’ve sort of fused Flashdance with MC Hammer ****”#EngvAus pic.twitter.com/CNWrZruCgE
— County Championship (@CountyChamp) August 16, 2019
He might not be an attractive looking batsman while playing but when Steve Smith leave deliveries like that you know he is a special talent. No better sight than this. 😄 #SteveSmith #Ashes #ENGvAUS #Ashes19 pic.twitter.com/AfeJOFrqF0
— Aayush Sharma (@AayuJourno) August 17, 2019
ഇന്നലെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ സ്മിത്തിന്റെ ക്രീസിലെ ചലനങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്ന് നോക്കി. ഇംഗ്ലീഷ് ബൗളര്‍മാര്‍ തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് സ്മിത്തിനെ വീഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ അസാധാരണമായ ഫൂട്ട് വര്‍ക്കിലൂടെ പന്തുകള്‍ വിട്ടുകളഞ്ഞാണ് സ്മിത്ത് പ്രതിരോധിച്ചുനിന്നത്. സ്മിത്തിന്റെ ചലനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.






































