ഇയോന്‍ മോര്‍ഗന്‍ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്
ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പ് മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിനു ലോകകിരീടം സമ്മാനിച്ച ഇയോന്‍ മോര്‍ഗന്‍ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത്. താരത്തെ വിടാതെ പിന്തുടരുന്ന പരിക്കാണ് വലയ്ക്കുന്നത്. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തിനിടെ മോര്‍ഗനു പരിക്കേറ്റിരുന്നു. അഫ്ഗാനിസ്താനെതിരായ കളിയില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായാണ് പരിക്കിനു ശേഷുള്ള തിരിച്ചുവരവ് അദ്ദേഹം ആഘോഷിച്ചത്. ക്യാപ്റ്റന്റെ അധികച്ചുമതല ശാരീരികമായി തന്നെ തളര്‍ത്തുന്നതായി താരം പറഞ്ഞു.
പൂര്‍ണമായും ശാരീരികക്ഷമത കൈവരിക്കാൻ തനിക്കു സമയം വേണം, ക്യാപ്റ്റന്‍ സ്ഥാനത്ത് താൻ തുടരണോ എന്ന കാര്യത്തെ കുറിച്ച് ആലോചിക്കാനും സമയം വേണമെന്നും, വളരെ വലിയ തീരുമാനവും ഉത്തരവാദിത്വവും ആണ് അതെന്നും മോര്‍ഗന്‍ ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.






































