ഗുജറാത്തിനെ തോൽപ്പിച്ച് പ്രൊ കബഡി ലീഗിൽ ജയ്‌പൂർ ഒന്നാമത്
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മൽസരത്തിൽ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് ഗുജറാത്തിനെ 22-19 എന്ന സ്കോറിന് തോൽപ്പിച്ചു. ജയത്തോടെ ജയ്‌പൂർ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി. അവസാന നിമിഷത്തെ പ്രകടനത്തിലൂടെയാണ് ജയ്പൂർ പിങ്ക് പാന്തേഴ്സ് ഗുജറാത്ത് ഫോർച്യൂജന്റ്സിനെ പരാജയപ്പെടുത്തിയത്.ദീപക് ഹൂഡ അവസാന മിനിറ്റുകളില്‍ നേടിയ റെയ്ഡ് പോയന്റുകള്‍ ആണ് ജയ്‌പൂരിനെ വിജയത്തിലെത്തിച്ചത്.
രണ്ട് ടീമുകളും ഒരേപോലെയാണ് പോയിന്റുകൾ നേടിയത്. ആദ്യ പകുതി കുറഞ്ഞ സ്‌കോറിംഗ് ആയിരുന്നുവെങ്കിലും ജയ്പൂർ പിങ്ക് പാന്തേഴ്‌സിന് 10-9 ലീഡ് നേടി. രണ്ടാം പകുതിയിലും പതിയെയാണ് സ്കോറിങ് നടന്നത്. രണ്ടാം പകുതിയിൽ ദീപക് നടത്തിയ റൈഡിന്റെ ബലത്തിലാണ് 3 പോയിന്റ് വ്യത്യാസത്തിൽ വിജയം ജയ്‌പൂർ സ്വന്തമാക്കിയത്. ഇന്നലത്തെ വിജയത്തോടെ ഏഴ് കളികളിൽ ആറ് ജയവുമായി പിങ്ക് പന്തേഴ്‌സ് ഒന്നമത്തെത്തി. ഗുജറാത്തിന് വേണ്ടി സച്ചിൻ മൂന്ന് പോയിന്റ് നേടിയപ്പോൾ, ജയ്‌പ്പൂരിന് വേണ്ടി ദീപക് ഏഴും, വിശാൽ മൂന്നും പോയിൻറ് നേടി.






































