2021 നവംബർ വരെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും നിയമിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും നിയമിച്ചു. ഇന്ത്യൻ ടീമുമൊത്തുള്ള രവി ശാസ്ത്രിയുടെ പ്രകടനം വളരെ മികച്ചതാണ് ഇത് കണക്കിലെടുത്താണ് അദ്ദേഹത്തെ വീണ്ടും മുഖ്യ പരിശീലകനായി നിയമിച്ചത്. രണ്ട് വർഷത്തേക്കാണ് പുതിയ കരാർ. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌ക്വാദ്, ശാന്ത രംഗസ്വാമി എന്നിവർ അടങ്ങുന്ന സംഗമാണ് പുതിയ പരിശീലകനെ തിരഞ്ഞെടുത്തത്.
ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍ റൗണ്ടറും ലങ്കന്‍ കോച്ചുമായിരുന്ന ടോം മൂഡി, കീവീസ് മുന്‍ പരിശീലകന്‍ മൈക്ക് ഹെസന്‍, ലാല്‍ചന്ദ് രജ്പുത്, മുംബൈ ഇന്ത്യന്‍സ് മുന്‍ പരിശീലകൻ റോബിന്‍ സിങ്, വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഫില്‍ സിമ്മന്‍സ് എന്നിവരായിരുന്നു അഭിമുഖത്തിൽ പങ്കെടുത്തത്. ഇവരിൽ ഫില്‍ സിമ്മന്‍സ് ഇന്ന് അഭിമുഖത്തിൽ പങ്കെടുത്തിരുന്നില്ല. ബാക്കിയുള്ള ന്ച പേരിൽ നിന്നാണ് മുഖ്യ പരിശീലകനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ താൻ എന്താണ് ചെയ്തതെന്നും ടീമിനെ മികച്ചതാക്കാൻ തനിക്ക് എന്ത് സഹായമാണെന്നും തുടർന്നുള്ള കാലയളവിൽ ചെയ്യാൻ കഴിയുകയെന്നും രവി ശാസ്ത്രി തന്റെ അവതരണത്തിൽ വെളിപ്പെടുത്തിയതായി കപിൽ ദേവ് പറഞ്ഞു. ക്രിക്കറ്റ് മാനേജർ (2007 ബംഗ്ലാദേശ് പര്യടനം), ടീം ഡയറക്ടർ (2014-2016), ഹെഡ് കോച്ച് (2017-2019) എന്നീ നിലകളിൽ ഹ്രസ്വമായി സേവനമനുഷ്ഠിച്ച ശാസ്ത്രി, ദേശീയ ടീമുമായുള്ള അദ്ദേഹത്തിന്റെ നാലാമത്തെ സേവനമാണിത്. 21 ടെസ്റ്റുകളിൽ 13ഉം, 60 ഏകദിനങ്ങളിൽ 43ഉം, 25 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 36 ഉം ഇന്ത്യ രവി ശാസ്ത്രിയുടെ പരിശീലനത്തിൽ ജയിച്ചിട്ടുണ്ട്.