Cricket Epic matches and incidents Top News

ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ രണ്ടു ബാറ്റുകൾ !!

August 15, 2019

author:

ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ രണ്ടു ബാറ്റുകൾ !!

ഇവിടെ കൊടുത്തിരിക്കുന്ന രണ്ട് ഫോട്ടോളിലും കാണുന്ന ബാറ്റ്സ്മാൻമാരെക്കാളും അവരുടെ ബാറ്റിൽ ഒരു ചരിത്രമുണ്ട്… 2000ലോക കപ്പിന് ശേഷം സച്ചിൻ ആകെ ഉപയോഗിച്ചത് 2 ബാറ്റുകൾ മാത്രം, ഒന്ന് സ്പിൻ ബൗളിങ് ഡ്രൈവ് ചെയ്യാൻ, അതും വല്ലപോഴും, ഈ ഫോട്ടോയിൽ കയ്യിൽ കാണുന്ന ബാറ്റ് അദ്ദേഹം ഏതാണ്ട് 8 വർഷം തുടർച്ചയായി ശരീരത്തിലെ ഒരു അവയവം കണക്കെ സൂക്ഷിച്ച ബാറ്റ്.. 2001 .മുതൽ 2010 വരെ ഈ കേടായതും പാച്ച് ചെയ്തതുമായ ഈ ബാറ്റ് ഉപയോഗിച്ച് ആണ് സച്ചിൻ ടെസ്റ്റിലും, ഏകദിനത്തിലും14 സെഞ്ച്വറികൾ നേടിയത്. തന്റെ ലക്കി ചാമം എന്നാണ് ഈ ബാറ്റിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്..

ഈ ബാറ്റ് ക്രീസിൽ മണിക്കൂറുകളോളം കഠിനമായി ഉപയോഗിച്ചത് മൂലം ധാരാളം വിള്ളലുകൾ വന്നു, ബാറ്റിന്റെ അടിവശം മുതൽ ഹാൻഡിൽ വരെ പ്ലാസ്റ്റർക്കൊണ്ടു സംരക്ഷണം നൽകി. സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്റെ ടെസ്റ്റിലെ 50ആം ശതകം നേടിയതും ഈ ബാറ്റ് കൊണ്ട് , സച്ചിൻ ഈ തകർന്ന് ബാറ്റ് തുടർച്ചയായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് കണ്ട് , BAS വാമ്പയർ ബാറ്റുകൾ നിർമ്മിക്കുന്ന ബീറ്റ് ഓൾ സ്പോർട്സിന്റെ ഉടമ സോമി കോഹ്‌ലി BCCI, MRF നെയേയും സഹായത്തോടെ സച്ചിനെ സമീപിച്ചു. അവരുടെ ഒക്കെ നിർദ്ദേശം ചിരിച്ചു തള്ളിയ സച്ചിൻ ഒടുവിൽ സാക്ഷാൽ ക്രിക്കറ്റ് രാജാവ് വിവിയൻ റിച്ചാർഡിന് മുന്നിൽ കീഴടങ്ങി. BAS വംബയർ കംമ്പനി ബാറ്റ് സച്ചിനിൽ നിന്ന് വാങ്ങി, പക്ഷെ സച്ചിനെ അതിശയിപ്പിക്കുന്ന ഒരു സമ്മാനം ഒടുവിൽ BAS കമ്പനി നൽകി, പഴയ പൊലിഞ്ഞ ബാറ്റിന്റെ, മധ്യഭാഗവും, അരികുകളും മിനുക്കി നന്നാക്കി പുത്തൻ ബാറ്റ് പോലെ കൊടുത്തു , തന്റെ ബ്രഹ്മാസ്ത്രം തിരികെ കിട്ടിയ സച്ചിന് വിശ്വസിക്കാനായില്ല.  താൻ ഉപയോഗിച്ച ബാറ്റ് പുത്തൻ ബാറ്റിനെക്കാൾ മനോഹരം, അതേ ബാറ്റ് 2010ൽ അഡിഡാസ് സ്പോണ്സർ ചെയ്‌തു, സച്ചിന്റെ ആത്മാവായ ആ ബാറ്റ് അഡിഡാസ് ഇൻഷുറൻസ് ചെയ്തത് 2 കോടി രൂപയ്ക്കാണ് ആ ബാറ്റ് ഉപയോഗിച്ചു ഏകദിനത്തിൽ 200 നേടിയ ആദ്യ ദൈവമായി.2011 ലോകകപ്പ് അവസാനിക്കുന്നതുവരെ ഈ ബാറ്റ് ഉപയോഗിക്കാൻ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഷാഹിദ് അഫ്രീദി – 90s ന്റെ മധ്യത്തിൽ ഉദിച്ചുയർന്ന ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ.. അദ്ദേഹത്തിന്റെ വരവ് അറിയിച്ചത് 1996 നൈറോബിയിൽ വെച്ച് 37ബോളിൽ നേടിയ വേഗതയേറിയ ശതകമാണ് ഒരു മധുരപതിനെഴുകാരനെ ലോകം ശ്രദ്ദിച്ചത്.. ആ കാലത് അഫ്രീദി ഉപയോഗിച്ച ബാറ്റ് സച്ചിൻ ടെണ്ടുൽക്കർ 1996 ലോകകപ്പിൽ ഉപയോഗിച്ച ബാറ്റാണ്.. 90s കളിൽ ഏഷ്യയിൽ ഏറ്റവും മികച്ച ബാറ്റുകൾ ഉണ്ടാക്കിയിരുന്നത് പാകിസ്ഥാൻ പട്ടണമായ സിയാക്കോട്ടിൽ ആയിരുന്നു, തന്റെ ബാറ്റിന്റെ അതെ രീതിയിൽ ഉള്ള ഭാരവും, ഉയരവും ഉള്ള ബാറ്റ് ഉണ്ടാക്കാൻ വേണ്ടി പഴയ ബാറ്റ് സച്ചിൻ വാഖർ യൂൻസിന് അയച്ചു, പുതിയ ബാറ്റ് കിട്ടിയപ്പോൾ പഴയ്ബാറ്റ് സച്ചിൻ വഖർ യൂനിസിന് കൊടുത്തു.. ആ ബാറ്റ് വഖർ അഫ്രീദിക്കു സമ്മാനിച്ചു.. വീണ്ടും ദൈവത്തിന്റെ കയ്യൊപ്പ്..

Leave a comment