” ഗെയ്ലേ…നീ പുൽകി നിന്നാൽ… ബാറ്റിന്റെ തുമ്പിൽ കാതംമ്പരി..”
ക്രിക്കറ്റ് ആരാധകരെ കരീബിയൻ കരുത്തു കൊണ്ട് എന്റെർറ്റൈൻ ചെയ്യിപ്പിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റിൽ ക്രിസ്റ്റഫർ ഗെയിൽ എന്ന അതികായകൻ ഇനി വിൻഡീസ് ജേഴ്സിയിൽ ഉണ്ടാവില്ല.ഏതൊരു ബൗളറെയും ബഹുമാനിക്കാതെ തന്റേതായ വന്യ ശൈലിയിൽ ബാറ്റു വീശി ഓപ്പണിങ് റോളിൽ നമ്മെ വിസ്മയിപ്പിച്ച ഇടം കയ്യൻ ബാറ്റ്സ്മാൻ ആയിരുന്നു ഗെയിൽ.ബൗളിംഗ് എൻഡിൽ നിന്നും എറിയുന്നത് തീ ഉണ്ട ആണോ,ഡ്രിഫ്റ്റിംഗ് ബൗൾ ആണോ,ലെഗ്ഗി ആണോ അതൊന്നും ഈ മനുഷ്യന് പ്രോബ്ലം അല്ല.തന്റെ നേരെ വരുന്ന പന്തുകളെ എത്ര ദൂരം അടിച്ചകറ്റാൻ പറ്റുമെന്നതിൽ ആനന്ദം കൊണ്ടിരുന്ന ഒരു സൈക്കോ ബാറ്റ്സ്മാൻ എന്ന് തമാശരൂപേണ നമുക്ക് വിളിക്കാം.ഗെയ്ൽ ക്രീസിൽ നിലയുറപ്പിച്ചാൽ സിക്സറുകളുടെ മഴ ആയിരിക്കും.
കൂടുതൽ പന്തുകളും വിശ്രമിക്കുന്നത് ഗാലറിക് പുറത്തു വല്ല കപ്പലിലോ,കടലിലോ,കാട്ടിലോ ആയിരിക്കും എന്നതാണ് രസകരം,.നാല്പതാം വയസ്സിലും അദ്ദേഹം ബൗളിനെ സ്വിച്ച് ഹിറ്റ് ചെയ്യാൻ കാണിക്കുന്ന ആഹ് ടൈമിംഗ് ഗെയിലിനു മാത്രം സ്വന്തം.ലോകം അടക്കി വാഴുന്ന ലിമിറ്റഡ് ഓവറിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ എന്ന് നിസ്സംശയം വിളിക്കാം.
ലോകക്രിക്കറ്റിൽ എവിടെ നടക്കുന്ന ലിമിറ്റഡ് ലീഗുകളിലും ഈ ഇതിഹാസത്തെ കളിപ്പിക്കാൻ സ്പോൺസേർസ് തിടുക്കം കൂട്ടാനും കാരണം ,ഇദ്ദേഹത്തിനെ പോലുള്ള ഒരു പക്കാ എന്റെർറ്റൈനെർ ക്രിക്കറ്റിൽ വേറെ ഉണ്ടാകില്ല എന്നതാണ്.ഗെയിൽ ബാറ്റു ചെയ്യുമ്പോൾ ക്രിക്കറ്റിലെ പ്രോപ്പർ കോപ്പി ബുക്ക് ഷോട്ടുകൾ ഒന്നും കാണാൻ കഴിയില്ല എന്നാൽ തന്റെ സർവ്വ കരുത്തും ബാറ്റിലേക് ആവാഹിച്ചു ബൗളിനെ അതിർത്തി കടത്താനും,ഫീൽഡർമാരെ ഗ്രൗണ്ടിനെ മുക്കിലും മൂലയിലേക്കും ഓടിക്കാനും ഈ അതികായകന് കഴിയും.അതിനാൽ ക്രിക്കറ്റ് ലോകം സ്നേഹത്തോടെ അദ്ദേഹത്തെ വിശേഷിപ്പിച്ചത് “യൂണിവേഴ്സൽ ബോസ്സ് “എന്നാണ്.
ഇന്ന് പോർട്ട് ഓഫ് സ്പെയിനിൽ തൻറെ അവസാനത്തെയും മൂന്നൂറാമത്തെയും ഏകദിനം കളിയ്ക്കാൻ വന്നപ്പോഴും മിസ്റ്റർ ബോസ്സ് ലോക ക്രിക്കറ്റ് കാണികളെ എന്റർടൈൻ ചെയ്യിക്കാൻ മറന്നില്ല.ഓപ്പണിങ് റോളിൽ ഇന്ത്യൻ പേസ് ബൗളേഴ്‌സിനെ നിലം തൊടാതെ ഗെയിലാട്ടത്തിലൂടെ പറ പറത്തുകയായിരുന്നു.
എണ്ണം പറഞ്ഞ അഞ്ചു കൂറ്റൻ സിക്‌സറുകൾ അടക്കം 175 പ്രഹര ശേഷിയിൽ 72 റൺസാണ് അവസാന മാച്ചിൽ അടിച്ചു കൂട്ടിയത്.ഇതിലൂടെ അഞ്ചു വര്ഷങ്ങളുടെ കാത്തിരിപ്പിനാണ് വിൻഡീസ് ഒടുക്കം കുറിച്ചത്.2014 നു ശേഷം ഒരു കരീബിയൻ ഓപ്പണിങ് ജോടി ആദ്യമായാണ് അവരുടെ നാട്ടിൽ അതും ആദ്യ പവർ പ്ലേയ് പത്തു ഓവറുകൾക് അകം സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തുന്നത്.ഇതൊക്കെ ഈ പ്രായത്തിലും സാധിക്കുന്നു എങ്കിൽ അങ്ങ് എന്തിനാണ് കളി നിർത്തുന്നത്.ഇനിയും ഒരു പത്തു വർഷം ഞങ്ങളെ എന്റെർറ്റൈൻ ചെയ്യാനുള്ള എനർജി അങ്ങയിൽ കാണുന്നു.നഷ്ടം ക്രിക്കറ്റ് ആസ്വാദകർക് മാത്രം.
ഖലീൽ അഹമ്മദിനെ ഉയർത്തി അടിച്ചു കോഹ്‌ലിയുടെ സൂപ്പർ ക്യാച്ചിലൂടെ പുറത്തായി ഗെയ്ൽ തിരിച്ചു നടക്കുമ്പോൾ അവസാന മാച്ചിൽ അർഹിച്ച സെഞ്ച്വറി നഷ്ടമായല്ലോ എന്ന് നമുക്ക് തോന്നി പോയി.പക്ഷേ ആഹ്ഹ മനുഷ്യൻ അതും ആഘോഷമാക്കി,
കോഹ്‌ലിയുടെ കൂടെ തന്റെ സെലിബ്രേഷൻ കരീബിയൻ ഡാൻസും കൂടാതെ തന്റെ ശൈലിയിൽ ബാറ്റ് ഹാൻഡിൽ ഹെൽമെറ്റും കോർത്തു കാണികളെ കൈ കാണിച്ചു നിഷ്കളങ്കമായ ഒരു ചെറു ചിരിയോടെ ഗാർഡ് ഓഫ് ഓർനെർ വാങ്ങി പാവലിയിനിലേക് തിരഞ്ഞു നടന്നു.അങ്ങനെ ഒരു യുഗമാണ് പാഡ് അഴിച്ചത്.ഒരു കാലമാണ് ക്രിക്കറ്റിൽ നിന്നും മാഞ്ഞു പോയത്.മിസ്സ് യു ബോസ്സ് ….ലവ് യൂ ഗെയ്ൽ..എതിർ ടീം ആണെങ്കിലും പെരുത്തു ഇഷ്ടമായിരുന്നു ഈ കൊടും കാറ്റിനെ😍😍
നന്ദി ബോസ്സ് ,ഞങ്ങളെ ഒരുപാട് എന്റെർറ്റൈൻ ചെയ്യിപ്പിച്ചതിനു.ഒരു ക്രിക്കറ്റ് ആരാധകനും നിങ്ങളെ ഇഷ്ടപ്പെടാതെ ഇരിക്കാൻ കഴിയില്ല എന്ന് ഉറപ്പു പറയാൻ കഴിയും.അതാണ് നിങ്ങളുടെ കാരിയാറിലെ വിജയവും.എന്നെന്നും നിങ്ങൾ തന്ന ഇന്നിഗ്‌സുകൽ ഓർമ്മകളിൽ ഉണ്ടാകും.