Kalipanthu story – “ഒരു മലബാറി സച്ചിൻ അപാരത “
കണ്ടം കളിയിൽ തുടർച്ചയായി മിന്നും ഫോമിൽ തുടരുന്ന എന്റെ ,കുട്ടികാലത്തെ ഏറ്റവും വലിയ അത്യാഗ്രത്തിന്ടെ കദന കഥയിലേക്ക് ഒരു എത്തിനോട്ടം …ചിരിക്കരുത് ..പ്ലീസ് 😜😜..
എല്ലാവരെയും പോലെ കണ്ടം കളിയിൽ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ കുറിച്ച എനിക്ക് ,ഒരു
രാത്രിയിൽ സ്വപ്നത്തിൽ “ഒരു അരുളപ്പാടു “ഉണ്ടാവുന്നു …ഇവിടെ കിടന്നു കളിച്ചു സമയം കളയാതെ എങ്ങനേലും ഇന്ത്യൻ ടീമിൽ കയറി പറ്റാൻ നോക്കെടാ ….എന്ന് …..
അല്ല കോയാ എങ്ങനെയാണു ഇന്ത്യൻ ടീമിൽ എത്താനുള്ള എളുപ്പ വഴി എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു …..പക്ഷെ മനസ് അനുവദിച്ചില്ല …..പിന്നീട് എങ്ങനെ നോക്കിയിട്ടും നിദ്ര പൂർത്തീകരിക്കാൻ പറ്റാതെ നേരം വെളുപ്പിക്കുന്നു ഞാൻ ….
പതിവ് പോലെ ഒരു ഞായർ ആഴ്ച സായാഹ്നം …..ഗ്രൗണ്ടിൽ എല്ലാരും ഒത്തു കൂടിയ സമയത്തു ,ഞാൻ ഇ സ്വപ്നത്തെ കുറിച്ച് എല്ലൊരോടും പറയുക ഉണ്ടായി …..എല്ലാരും ചിരിച്ചു തള്ളിയതല്ലാതെ ആരും ഒന്ന് മോട്ടിവേറ്റ് ചെയ്തു സംസാരിക്കുക പോലും ഉണ്ടായില്ല (കാരണം എനിക്ക് കളിയ്ക്കാൻ അറിയില്ല എന്ന് എന്നെക്കാൾ നന്നായി അവർക്കറിയാം 😜)..
എങ്കിലും ഞാൻ ഒന്ന് തീരുമാനിച്ചു ഒരു ഡിസ്ട്രിക്ട് ടീം സെക്ഷനില് പങ്കെടുക്കുക ….എന്റെ ഇന്ത്യൻ ടീമിലേക്കുള്ള കാലെടുത്തു വെയ്‌പിന്റെ ആദ്യ പടി …..!!
ഏറെ വൈകാതെ തന്നെ ഇന്ത്യൻ ടീമിലേക്കുള്ള വിളി വന്നു …സോറി ….ഡിസ്ട്രിക്ട് ടീം സെലെക്ഷൻ വേണ്ടി ഒരു ക്യാമ്പ് സങ്കടിപ്പിക്കുന്ന വിവരം ,ദേശാഭിമാനി പത്രം വഴി ഞാൻ അറിയുന്നു …..പക്ഷെ എങ്ങനെ പോകും ….അച്ഛൻ അംബാനി അല്ലാത്തോണ്ട് പോക്കറ്റ് മണിയായി പോലും നയാ പൈസ കിട്ടിയില്ല ലൈഫിൽ …അപ്പൊ നിങ്ങൾ ചോദിക്കും വല്ല പണിക്കും പോയികൂടടാ അനക്ക് എന്ന് ……!!
ഞാൻ പണിക്കു പോയാൽ ഇന്ത്യൻ ടീമിൽ നീ കളിക്കുമോ എന്ന് സ്വാഭാവികം ആയി ഞാൻ ചോദിക്കുമെന്നുള്ളതു കൊണ്ട് ,നിങ്ങൾ ആരും അങ്ങനെ ഒരു ചോദ്യം ചോദിക്കില്ല എന്നറിയാം ……
ഇനി പൈസ ഉണ്ടാക്കിയാൽ തന്നെ അടുത്ത പണി ,ഒറ്റയ്ക്ക് എങ്ങനെ പോകും എന്നുള്ളതു ….പക്ഷെ ഞാൻ പിന്തിരിയാൻ ഒതുക്കം അല്ലായിരുന്നു …..എങ്ങനേലും സച്ചിനെ പോലെ ആകണം എന്ന് മാത്രം ആയിരുന്നു മനസ് മുഴുവൻ …..😜✌️….
ഒടുവിൽ നാട്ടിലെ തന്നെ ഏറ്റവും നല്ല കളിക്കാരനും ,ആത്മ മിത്രവുമായ “മിസ്റ്റർ ” x”അല്ല ….!!,അവനെ എല്ലാരും സച്ചിൻ എന്നാണ് വിളിച്ചത് …പേരിൽ മാത്രം സാമ്യം ആണെന്ന് നിങ്ങള്ക്ക് തോന്നും ,അങ്ങനെ അല്ല …..ഒന്നാംതരം കളിക്കാരൻ കൂടെ ആയിരുന്നു …..അവൻ എന്റെ കൂടെ വരാം എന്ന് ഏറ്റു ….പോക പോക ,ഒന്ന് രണ്ടു പേരും കൂടെ ഞങ്ങളുടെ സംഘത്തിൽ കൂടി …..
പ്രശ്ങ്ങൾ അവിടെ കൊണ്ട് തീർന്നില്ല
,ക്രിക്കറ്റ് കിറ്റ് ,വൈറ്റ് ഡ്രസ്സ് ,ഇത്യാദി സ്ഥാപര ജംഗമങ്ങൾ ഒന്നും തന്നെ കൈമുതൽ ആയി ഇല്ലാത്ത ഞങ്ങൾ ഒരു അന്തവും കുന്തവും ഇല്ലാതെ പരസ്പരം നോക്കി ഇരുന്നു ……!!!
ഒടുവിൽ സച്ചിൻ ,വൈറ്റ് പാന്റ് അറേഞ്ച് ചെയ്യാം എന്ന് പറയുക ഉണ്ടായി ….പാതി മനസ് തണുത്തു ….എവിടോന്നൊക്കയോ ഞാൻ ഒരു വെള്ള ടി ഷർട്ട് സംഘടിപ്പിച്ചു ട്രെയിൻ കയറി …..
ഞങ്ങൾ കണ്ണൂര് കാരുടെ “ലോർഡ്‌സ് എന്നറിയപ്പെടുന്ന “തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം ആണ് വേദി ……!!ഞങ്ങൾ ആയിരിക്കും ആ ഗ്രൗണ്ടിൽ അത്ര രാവിലെ എത്തിയിരിക്കുന്നത് ….കാരണം ഒരു കാക്ക പോലും ഇല്ലാത്ത ശൂന്യത ഗ്രൗണ്ടിൽ ….കുറെ നേരം ഇരുന്നപ്പോൾ ഓരോരുത്തരായി വന്നു തുടങ്ങിയിരിക്കുന്നു ….. രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു എങ്കിലും എന്റെ കണ്ണ് ഉടക്കിയത് , രെജിസ്ട്രേഷൻ ടേബിൾ പരിസരത്തു പോലും വരാതെ ക്രിക്കറ്റ് കിറ്റും തൂകി പവലിയനിൽ ഇരിക്കുന്ന ആ പതിമൂന്നു പേര് …….!!
ഒടുവിൽ ഞാനും സച്ചിനും ,പേര് നൽകി അവൻ പക്കാ ബാറ്റ്സ്മാൻ ആയും ,ഞാൻ ഓൾ റൗണ്ടർ ആയും …..രെജിസ്ട്രേഷൻ ഫ്രീ ആയോണ്ട് ഓൾ റൗണ്ടർ കം വിക്കറ്റ് കീപ്പർ ,എന്ന് വരെ കൊടുക്കാൻ പോലും തുനിഞ്ഞിറങ്ങി ഞാൻ ….
ഇത്തിരി കഴിഞ്ഞപ്പോൾ നാട്ടിലെ തന്നെ വേറെ ഒരു കൂട്ടുകാരനെ കണ്ടു കിട്ടി ,അവനും എന്നെ പോലെ ഓൾ റൗണ്ടർ ആണ് പോലും ……😜😜…പക്ഷെ അവൻ സ്പിന്നർ ആണ് …..ഞാൻ ആണേൽ ഡൊണാൾഡ് വരെ മൂക്കത്തു
കൈ വെക്കും രീതിയിൽ പന്തെറിയുന്ന ഒരു കളിക്കാരനും (നിങ്ങൾക്കു ഏക ദേശം മനസ്സിലായിക്കാണും എന്റെ പന്തിന്റെ വേഗത ഇപ്പോ 😜)
ഒടുവിൽ സെലെക്ഷൻ തുടങ്ങി കഴിഞ്ഞിരിക്കുന്നു …ആളുകൾ ഓരോന്നായി “അങ്കത്തട്ടിൽ യഥാക്രമം ,കടത്തനാടൻ അമ്പാടിയും ,എല്ലാം ആയി മാറുന്ന കാഴ്ച ……
ഒടുവിൽ നമ്മുടെ സ്പിന്നറുടെ ഊഴം …..അമ്പയറോട് അടുത്ത് പോയി പഴയ ബോള് ചോദിക്കുന്നു ,സൈഡ് ഗുർഡ് കാണിക്കുന്നു …..ഒന്നും പറയണ്ട ….ഒടുവിൽ ബോൾ ചെയ്യാൻ കുണുങ്ങി കുണുങ്ങി വന്ന അവന്ടെ ആദ്യത്തെ ബോള് തന്നെ സ്റ്റേഡിയത്തിനു വെളിയിൽ അടിച്ചിട്ട് അവനെ നോക്കി ചിരിക്കുന്ന ബാറ്റ്സ്മാൻ ….പുതുതായി പന്തെറിയുന്നവർക്കായി അവര് കണ്ടു പിടിച്ച ഇ ബാറ്റസ്മാനെ ക്രൂരമായി നോക്കി നമ്മുടെ ഇ പാവം ബൗളർ …..അതിന് പരിഹാരം ആയി ചങ്ങായി കണ്ടതു “തൽകാലം സ്പിൻ എന്ന മാന്ത്രിക കല തൽക്കാലം ഒഴിവാക്കി ,എന്നെ പോലെ വേഗതയുടെ പാതയിൽ വരുക എന്ന് മാത്രമായിരുന്നു …….😜
ആകെ ഒരു ബൗളെർക്കു കൊടുത്തിരുന്നത് വെറും നാലു ബൗള് മാത്രം …..അമ്പയറോട് പോലും പറയാതെ ഇ കഥ നായകൻ അതാ “ആഞ്ഞു അലറി കൊണ്ട് വരുന്നു ….ബൗണ്ടറി ലൈനിൽ നിന്നും ….ഇപോൾ അദ്ധേഹം വളരെ പെട്ടെന്നു തന്നെ ഒരു ഫാസ്റ്റ് ബോളർ ആയിരിക്കുന്നു …അടുത്ത ബോള് എറിയാനായി ഓടി ക്രീസിൽ എത്തിയ പുള്ളിയെ അമ്പയർ തടയുന്നു ……എന്നിട്ടു ഒറ്റ ചോദ്യവും “അല്ല ചെങ്ങായി എനക്ക് അറിയാന് മേലാഞ്ഞിട്ടു ചോയിക്കുവ നീ സ്പിന്നർ ആണൊ ഫാസ്റ് ബൗളെർ ആണോന്ന് …..അപ്പോ പുള്ളി പറഞ്ഞു ഇങ്ങനെ കാടൻ അടി അടിക്കുന്നവനെ ഒക്കെ ആണോ നിങ്ങള് ബാറ്റ്സ്മാൻ ആയി ഇറക്കുന്നത് എന്നു …..സത്യം ..പച്ച, പരമാർത്ഥം …..😜😜😜😜😜😜ഫസ്റ്റ് ബോളിൽ സിക്സ് അടിച്ചവനോടു പ്രതികാരം ചെയ്യാൻ സ്പിൻ വിട്ടു ,ഫാസ്റ് ബോളിലേക്ക് മാറിയ അവനെ അപ്പോ തന്നേ പുറത്താക്കി …..
ഇനി അടുത്ത ഊഴം സച്ചിൻടെ “കയ്യിൽ കരുതിയ വൈറ്റ് ടി ഷർട്ട് അവനു കൈമാറിയ ഞാൻ ,എനിക്കും കൂടെ ഇടാനുള്ള വെള്ള പാന്റീന്റെ പൊതി അഴിക്കുന്നതു നോക്കി നിന്നു …ഒടുവിൽ എന്റെ കണ്ണില് പൊന്നീച്ച “പാറും വിധത്തിൽ ആ പാന്റ് എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു ….അവൻ ആ പാന്റ് വലിച്ചു കയറ്റുമ്പോൾ ഞാൻ അവനെ നോക്കി …ദയനീയമായി ചോദിച്ചു ,ഡാ …എങ്ങനെ ഒപ്പിച്ചു ഇതു എന്ന് …..വലിയ ഭാവ വിത്യാസം കൂടാതെ അവൻ മൊഴിഞ്ഞു ….”അച്ഛന്ടെയാ ….😜😜.ആ കാലഘട്ടത്തിൽ ടാക്സി ഡ്രൈവേഴ്സ് ഉപയോഗിച്ച് കൊണ്ടിരുന്ന അതെ പാന്റ് …എന്നേക്കാളും ആജാനു ബാഹു ആയ അവനു അത് പാവാട പോലെ അലങ്കാരം “ആയി തോന്നി എനിക്കു ….എനിക്ക് കുറച്ചു നേരം എന്ത് ചെയ്യണം എന്നറിയാണ്ട് ഇരുന്നു പോയി …..ഞാൻ എങ്ങനെ പാന്റ് ഇടാതെ സെലെക്ഷൻ അറ്റൻഡ് ചെയ്യും എന്നോർത്തു ….
എന്റെ പ്രാക് കാരണം ആണോ അതോ അടുത്തിരിക്കുന്ന പാവാട പാന്റിന്റെ “ആകർഷണം കോണ്ടാണോ അവൻ ഫേസ് ചെയ്ത നാലു ബോളിൽ, രണ്ടും ക്ലീൻ ബൗൾഡ് ആയി ……എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷങ്ങൾ ……..😜
ഞാൻ ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ ഏറ്റവും വലിയ സംഭാവന …ഞാൻ ഒരു പാന്റിന്റെ പേരിൽ ഒഴിവാക്കിയ ആ സെലെക്ഷൻ …മറിച്ചായിരുന്നേൽ ….😜😜😜………ഒടുവിൽ ഇന്ത്യൻ ടീമിൽ കയറി പറ്റാൻ പോയ ഞാൻ “സ്റ്റേഡിയത്തിന് പുറത്തെ കടയിലെ “ഉപ്പു മാങ്ങാ “ഭരണികളുമായി പ്രണയത്തിൽ ആവേണ്ടി വന്നു …….!!!!!!
എഴുതിയത്
സനേഷ് ഗോവിന്ദ് #