ക്രിക്കറ്റ് പന്തും സ്മാർട്ടാവുന്നു: മൈക്രോചിപ് ഘടിപ്പിച്ച പന്ത് ഉടൻ എത്തും
വെല്ലിങ്ടണ്‍: എംബഡഡ് മൈക്രോചിപ്പുള്ള ഒരു ക്രിക്കറ്റ് പന്ത്. പന്ത് നിര്‍മ്മാതാക്കളായ കൂക്കാബുറ ആണ് പുതിയ പന്ത് അവതരിപ്പിച്ചത്. ഈ വേനൽക്കാലത്ത് ബിഗ് ബാഷ് ലീഗിൽ ആണ് ആദ്യമായി ഇത് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. അതിന് ശേഷം ടെസ്റ്റിൽ ഇത് പരീക്ഷിക്കും. കമ്പനി പരീക്ഷിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.
ഡി.ആര്.എസ് തീരുമാനങ്ങളിൽ ഇവ ഏറെ സഹായകമാകും. സ്മാര്‍ട്ട് പന്തുകള്‍ ഉപയോഗിച്ച് പന്തിന്റെ വേഗം, ബൗണ്‍സ് എന്നിവ കൃത്യമായി നിര്‍ണയിക്കാനാവും.പ്രീ ബൗണ്‍സ്, പോസ്റ്റ് ബൗണ്‍സ് എന്നെ വിവരങ്ങളും ഇതിലൂടെ അറിയാൻ സാധിക്കും. സ്മാർട്ട് പന്ത് എത്തുന്നതോടെ ക്രിക്കറ്റിൽ ഏറെ വിപ്ലവം ഉണ്ടാക്കാൻ സാധിക്കുന്നതാകും ഇത്. പന്ത് കൃത്യമായി ബാറ്റിൽ തട്ടിയിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാൻ സ്മാർട്ട് പന്തിന് സാധിക്കും.