” പ്രീമിയര്‍ ലീഗ് സ്വപ്നം” ടോട്ടന്‍ഹാം കണ്ട് തുടങ്ങി
തോൽവിയറിയാതെ 10 പ്രീമിയർ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ടോട്ടൻഹാം ആരാധകര്‍ക്ക് “പ്രീമിയര്‍ ലീഗ് കിരീടം എന്ന സ്വപ്നം ” കാണാന്‍ കോച്ച് ആംഗെ പോസ്റ്റെകോഗ്ലോ നല്‍കുകയാണ്.ചരിത്രത്തില്‍ ആദ്യമായാണ് ടോട്ടന്‍ഹാം ലീഗില്‍ ഇത്രക്ക് മികച്ച ഫോമില്‍ കളിക്കുന്നത്.ഹാരി കെയിനിനെ പോലൊരു സൂപ്പര്‍സ്റ്റാര്‍ ടീമില്‍ നിന്ന് പോയിട്ടും അതിന്റെ യാതൊരു വിധ പ്രശ്നങ്ങളോ ടോട്ടന്‍ഹാം പിച്ചില്‍ കാണിക്കുന്നില്ല.
“പ്രീമിയര്‍ ലീഗില്‍ നല്ല രീതിയില്‍ ഉള്ള ക്ഷമ വേണം.ബോക്സിങ് പോലെ ആണിത്.ഓരോ തവണ ഇടി ലഭിക്കുമ്പോളും തുടര്‍ച്ചയായി പൊരുതുക.അത് കൂടാതെ നല്ല രീതിയില്‍ ഉള്ള ക്ഷമയും നമുക്ക് വേണം.നിങ്ങൾക്ക് എല്ലായ്പ്പോഴും ആദ്യ മിനിറ്റിലോ ആദ്യ റൗണ്ടിലോ നോക്കൗട്ട് ലഭിക്കാൻ പോകുന്നില്ല.എതിരാളികളെ നിങ്ങള്‍ക്ക് വളരെ പതുക്കെയേ മെരുക്കാന്‍ കഴിയൂ.” ഇന്നലത്തെ മല്‍സരശേഷം ആംഗെ പോസ്റ്റെകോഗ്ലോ മാധ്യമങ്ങളോട് പറഞ്ഞു.