ചെല്‍സിക്ക് ബ്രെന്റ്ഫോർഡ് ചലഞ്ച് !!!!!!!!!
വെസ്റ്റ് ലണ്ടൻ ഡെർബിക്കായി ബ്രെന്റ്ഫോർഡിനെ ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ആണ് കിക്കോഫ്.ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്ത് ഉള്ള ചെല്‍സിയും പതിനാലാം സ്ഥാനത്തുള്ള ബ്രെന്‍റ്ഫോര്‍ഡും നിലവിലെ പ്രീമിയര്‍ ലീഗില്‍ സ്ഥിരത കണ്ടെത്താനുള്ള ലക്ഷ്യത്തില്‍ ആണ്.
തുടക്കത്തില്‍ ഏറെ പാളിച്ച നേരിട്ടു എങ്കിലും ചെല്‍സി തങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി കൊണ്ട് വരുകയാണ്.കഴിഞ്ഞ മൂന്നു മല്‍സരതില്‍ നിന്നു ഏഴ് പോയിന്‍റ്സ് ബ്ലൂസ് നേടി എടുത്തു.കഴിഞ്ഞ മല്‍സരത്തില്‍ മികച്ച ഫോമില്‍ ഉള്ള ആഴ്സണലിനെ നല്ല രീതിയില്‍ വിറപ്പിച്ചതിന് ശേഷമാണ് ചെല്‍സി സമനില നേടിയത്.ഈ പോക്ക് തുടര്‍ന്നാല്‍ ചെല്‍സി പൊചെട്ടീനോക്ക് കീഴില്‍ പഴയ പ്രതാപം എത്രയും പെട്ടെന്ന് വീണ്ടെടുക്കും.മറുവശത്ത് കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒന്നു മാത്രം ജയിച്ച ബ്രെന്‍റ്ഫോര്‍ഡ് തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയാണ്.അതില്‍ നിന്നും രക്ഷ നേടാനുള്ള തലപ്പുകച്ചിലില്‍ ആണ് കോച്ച് തോമസ് ഫ്രാങ്ക്