ഏഷ്യൻ ഗെയിംസ്: 5000 മീറ്റർ അത്‌ലറ്റിക്‌സ് ഇനത്തിൽ അവിനാഷ് സാബിളിന് വെള്ളി
1982ലെ ഏഷ്യൻ ഗെയിംസിന് ശേഷം ഈ ഇനത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ – ദേശീയ റെക്കോഡ് ഉടമയായ അവിനാഷ് സാബിൾ പുരുഷന്മാരുടെ 5000 മീറ്ററിൽ ചരിത്രപരമായ വെള്ളി മെഡൽ നേടി. മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ഗുൽവീർ സിംഗ് നാലാം സ്ഥാനത്തെത്തി.
നേരത്തെ, ഞായറാഴ്ച നടന്ന പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബിൾ സ്വർണം നേടിയിരുന്നു. 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിലെ മുൻ ഏഷ്യൻ ഗെയിംസ് റെക്കോർഡാണ് അവിനാഷിന്റെ അസാധാരണ പ്രകടനം.
2018ലെ ഏഷ്യൻ ഗെയിംസിൽ ഇറാന്റെ ഹുസൈൻ കെയ്‌ഹാനി സ്ഥാപിച്ച 8 മിനിറ്റും 22.79 സെക്കൻഡും എന്ന റെക്കോർഡ് മറികടന്ന് അദ്ദേഹം 8 മിനിറ്റ് 19.50 സെക്കൻഡ് സമയമെടുത്തു.