ഇഗോർ സ്റ്റിമാകിന് എഐഎഫ്എഫ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു
ഇന്ത്യൻ പുരുഷ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാക് അടുത്തിടെ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ശ്രദ്ധിക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തതായി റെവ്സ്പോർട്സ് റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസത്തിനകം നോട്ടീസിന് സ്റ്റിമാക് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞയാഴ്ച ഒരു അഭിമുഖത്തിനിടെ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ, ക്രൊയേഷ്യൻ പരിശീലകൻ അതിര് വിട്ടു സംസാരിച്ചിരുന്നു.ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ സാഫ് ചാമ്പ്യൻഷിപ്പ് വിജയത്തിന് ശേഷം സ്റ്റിമാക്ക് നല്കിയ ഒരു പത്ര സമ്മേളനത്തില്‍ ആണ് സംഭവം ഉണ്ടായത്.ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഏഷ്യ കപ്പില്‍ ആയിരിക്കണം ഇന്ത്യന്‍ താരങ്ങളുടെ ശ്രദ്ധ എന്ന് സ്റ്റിമാക്ക് പറഞ്ഞിരുന്നു.അത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ആണ് അദ്ദേഹത്തിനു സമനില തെറ്റിയ പോലെ സംസാരിക്കേണ്ടി വന്നത്.






































