നല്കിയ പിന്തുണയ്ക്ക് ക്യാപ്റ്റന്‍ നന്ദി പറഞ്ഞ് റിങ്കു സിങ്ങ്
അയർലൻഡിനെ രണ്ടാം ടി20യിൽ 33 റൺസിന് തോൽപ്പിച്ച് യുവ ടീമിനൊപ്പം ക്യാപ്റ്റനെന്ന നിലയിൽ ബുംറ ഞായറാഴ്ച തന്റെ ആദ്യ പരമ്പര വിജയം നേടി.പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ കളിക്കുന്നത് യുവ താരങ്ങളെ [പ്രതികൂലമായി ബാധിക്കുന്നു എന്നും പ്രതീക്ഷയില്ലാതെ കളിക്കുമ്പോള്‍ ആണ് തങ്ങള്‍ക്ക് 100 ശതമാനം ഫോമിലേക്ക് ഉയരാന്‍ കഴിയുകയുള്ളൂ എന്ന് ടീമിന്റെ വിജയത്തിന് ശേഷം നടന്ന അവതരണ ചടങ്ങിൽ ബുംറ പറഞ്ഞു.
ഇന്നലത്തെ മത്സരത്തിലെ താരം റിങ്കു സിങ്ങ് ആണ്.21 പന്തില്‍ 38 റണ്‍സ് നേടിയ താരമായിരുന്നു ഇന്നലത്തെ മാന്‍ ഓഫ് ദി മാച്ച്.”ഞാന്‍ എന്റെ ക്യാപ്റ്റന്‍ എന്ത് പറഞ്ഞുവോ അത് അപ്പടി ഫോളോ ചെയ്തു.എന്നോട് സമ്മര്‍ദം ഒഴിവാക്കി കൂളായി കളിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.പത്തു വര്‍ഷം ഞാന്‍ അനുഭവിച്ച കഷ്ട്ടതിനു ഇന്നലെ ഫലം കണ്ടു.”റിങ്കു മാധ്യമങ്ങളോട് പറഞ്ഞു.