യുവി എന്ന പോരാളിയോടുള്ള ഇഷ്ടം !!
പ്രായം തളർത്തിയിട്ടില്ല,ആവേശം ഒട്ടും ചോർന്നു പോയിട്ടില്ല,ഷോട്ടുകളിൽ പഴയ പ്രതാപത്തിന്റെ മനോഹാരിത മങ്ങിയിട്ടില്ല.ലെഫ്ട് ഹാൻഡ് ബ്യുട്ടി സ്ട്രോക്ക് പ്ലയെർ നമ്മുടെ സ്വന്തം യുവിയുടെ വിന്റേജ് ബാറ്റിംഗ് വീണ്ടും പൂത്തുലഞ്ഞു.പുതുയുഗ പിറവിയിലൂടെ പല ടി20 ലീഗുകൾ കുമിളുകൾ പോലെ പൊട്ടി പുറപ്പെട്ടു.എനിക്കതിൽ ഒന്ന് മാത്രമാണ് കാനഡ ജിടി 20 ലീഗ്.എന്നാൽ നാളും ദിനവും നോക്കി കാത്തിരിക്കും നമ്മുടെ യുവി പാജിയുടെ ബാറ്റിംഗ് കാണാൻ,ആഹ്ഹ പോരാളിയുടെ പ്രസരിപ്പ്കാണാൻ.അതിന് വേണ്ടി മാത്രം.
തൻറെ മനസ്സിന്റെ ഇങ്കിതത്തിന് വഴങ്ങി അല്ലെങ്കിലും,യുവ പ്രതിഭകളുടെ വളർച്ചക് തടസ്സം ആകാതെ കസേര ഒഴിഞ്ഞു പോയ ധീരനായ പോരാളി.ഒരു കനേഡിയൻ ടി 20 ലീഗിൽ വീണ്ടും ജേഴ്സി അണിയുന്നുവെന്ന് കേട്ടപ്പോൾ അതിലും വലിയ സന്തോഷം ഒന്നും തോന്നിയില്ല.കാരണം പ്രായവും രോഗവും അദ്ദേഹത്തെ ചെറുതായി കീഴ് പെടുത്തിയെങ്കിലും വിന്റേജ് സ്ട്രോക്ക് പ്ലേയ് ഒന്ന് കൂടി കാണാമല്ലോ എന്ന നമ്മുടെ അതിമോഹം.
ഇന്നലെ ബ്രാംപ്ടൺ വോൾവ്സ് ടീം ഉയർത്തിയ റൺ മല കീഴടക്കാൻ ഇറങ്ങിയപ്പോൾ യുവിയുടെ ബാറ്റിൽ നിന്നും അഞ്ചു കിടിലൻ സിക്സറുകളാണ് ബല്ലേ ബല്ലേ പാടി ആകാശങ്ങളെ ചുംബിച് ഗാലറിയിൽ എത്തിയത്.ഇതിലും വലിയ എന്റർടൈൻമെന്റ് ഒന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.നമ്മുടെ മനസ്സിൽ ഉള്ള സിക്സർ കിംഗ് അങ്ങ് തന്നെയാണ് യുവി.
സ്വന്തം ടീമിനെ മുന്നിൽ നിന്ന് ജയിപ്പിക്കാൻ കഴിഞ്ഞില്ല എന്ന വേദന ഉണ്ടെങ്കിലും ഞങ്ങൾക് നയനമനോഹരമായ ഒരു ഇന്നിംഗ്സ് കൂടി ആടി കളിച്ചതിനു നന്ദി യുവി.
231.8 പ്രഹര ശേഷിയിൽ നേടിയ അർദ്ധ സെഞ്ചുറിയിൽ യുവിയുടെ വിന്റേജ് കൈയ്യൊപ്പ് ഉള്ളെന്ന കാര്യം സന്തോഷകരം.ഓൾ റൗണ്ട് പെർഫോമൻസിനും ഒരു കുറവും വന്നിട്ടില്ല.
രണ്ടോവർ ബോള് ചെയ്ത് ഒരു വിക്കറ്റ് കൂടി നേടിയപ്പോൾ നിങ്ങൾ ഈ ലോകത്തോട് വിളിച്ചു പറഞ്ഞത് എന്നെ ആർക്കും തകർക്കാൻ ആവില്ല ,തോൽപ്പിക്കാൻ ആവില്ല.
✍🏻മുജീബ്