ലിവർപൂൾ – പ്രതീക്ഷകളും യാഥാർഥ്യങ്ങളും
This year is ours.. പറഞ്ഞു പഴകിയ ഒരു പ്രയോഗം ആണ് ഒരു ലിവർപൂൾ ആരാധക നെ സംബന്ധിച്ചിടത്തോളം. വർഷങ്ങൾ ആയി സീസൺ ആരംഭങ്ങൾ പ്രദീക്ഷകൾടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചിരുന്നു. കിട്ടാ കനി എന്ന നിലയിലേക്ക് പ്രീമിയർ ലീഗ് കിരീടം വളർന്നു തുടങ്ങി. പ്രദീക്ഷകൾ അസ്തമിച്ച ഒരു ഇടക്കാലത്ത് ആണ് ക്ളോപ്പ് എന്ന ജർമൻ പരിശീലകൻ കയറി വരുന്നത്. പറന്ന് അകന്നത് ഒകെ തിരികെ വന്ന ചേർന്നു തുടങ്ങി. 2018-19 ഇൽ ഏവരും കൊതിച്ചിരുന്ന ആ കിരീടനേട്ടം കയ്യെത്തും ദൂരത്തിൽ എത്തുകയും ചെയ്തു. വളരെ മികച്ച ഫുട്ബോൾ കാഴ്ച വെച്ച ലിവേർപൂളിന് യൂറോപ്യൻ കിരീടം ആറാം തവണയും ചാർത്തി കിട്ടി.
ക്ളോപ്പിന്റെ ടീമുകൾ എന്നും യൂറോപ്യൻ ചാംപ്യന്ഷിപുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിരുന്നു. അവസാന കടമ്പകളിൽ തട്ടി പലപ്പോഴും വീണിറ്റുഡങ്കിലും തങ്ങളുടെ ദിവസങ്ങളിൽ ലോകത്തെ ഏതു ടീമിനെയും വിറപ്പിക്കാൻ ശേഷിയുള്ള കേളി മികവ് ക്ളോപ്പ് ടീമുകളുടെ മുഖമുദ്ര ആണ്, എന്നും. വളരെ ഡൈനാമിക് ആയിട്ടുള്ള ഈ ശൈലി ഒരിക്കലും സൂപ്പർതാര നിര്മിതികളിലോ ഒറ്റയാൻ പോരാട്ടങ്ങളിലോ അധിഷ്ഠിതമായിരുന്നില്ല. പക്ഷെ മാസങ്ങളോളം നീണ്ടു നിൽക്കുന്ന ലീഗ് ഫോർമാറ്റിൽ സ്ഥിരത നിലനിർത്തുന്നതിൽ പലപ്പോഴും പാളിച്ച സംഭവിച്ചിട്ടുണ്ട്. ഡോർട്മുണ്ട് 2 തവണ ജർമൻ ലീഗ് എടുത്ത വസ്തുത നിലനിർത്തി കൊണ്ട് തന്നെ പറയുകയാണെങ്കിൽ പോലും കളിയുടെ ഫിസിക്കൽ വശം കൊണ്ടും മത്സരാക്രമങ്ങൾ കൊണ്ടും പ്രീമിയർ ലീഗിൽ ഈ മികവ് നിലനിർത്തൽ പ്രയാസം തന്നെ ആണ്. 2018-19 സീസൺ ഇൽ ടീമിന്റെ ഘടനയിലും ശൈലിയിലും ചെറിയ മാറ്റങ്ങൾ ഉൾക്കൊണ്ട ക്ളോപ്പ് പ്രതിരോധത്തെയും ശക്തിപ്പെടുത്തുകയായിരുന്നു. നാലു ഗോൾ വഴങ്ങി അഞ്ചു ഗോൾ തിരിച്ചടിക്കുന്ന ടീമിൽ നിന്നും ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമിലേക്ക് ഉള്ള വളർച്ച പ്രശംസർഹം ആയിരുന്നു. പുതിയ പ്രതിരോധനിരക്കൊപ്പം മാറിയ ശൈലിക്കും നന്ദി.
പുതിയ സീസോണിലേക്ക് കടക്കുമ്പോൾ ഈ പ്രകടന മികവ് നിലനിർത്താൻ തന്നെ ആയിരിക്കും ലിവർപൂൾ ശ്രമം. നിലവിലെ യൂറോപ്യൻ ചാപ്യന്മാർക് പ്രീ സീസൺ മത്സരങ്ങൾ നിരാശജനകം ആയ ഫലങ്ങൾ ആണ് സമ്മാനിച്ചത്. പ്രധാന താരങ്ങൾ പലരും മാറി നിന്ന മത്സരങ്ങളിൽ റിയാൻ ബ്രെവസ്റ്റർ എന്ന തരോധായവും കണ്ടു. ഈ സീസണിൽ ആൻഫീല്ഡില് റിയാൻ പ്രഭ ചൊരിഞ്ഞു കൊണ്ട് നിറഞ്ഞു നിൽക്കും എന്നു തന്നെയാണ് ഏവരുടെയും പ്രദീക്ഷ.ട്രാൻസ്ഫർ വിന്ഡോ അവസാനിക്കാൻ കേവലം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ വിധത്തിൽ ഉള്ള പകരക്കാരനെ ടീമിൽ എത്തിക്കാൻ കഴിഞ്ഞില്ല എന്ന ആശങ്ക നില നിൽക്കുമ്പോൾ തന്നെ മാഞ്ചസ്റ്റർ സിറ്റി ക്ക് എതിരെ മുഖാമുഖം നിൽക്കാൻ ശേഷി ഉള്ള ഏക ഇംഗ്ലീഷ് ടീം ലിവർപൂൾ തന്നെ ആണ്. ചെൽസി , യുനൈറ്റഡ് എന്നീ ടീമുകളിൽ പുതിയവർ എത്തി എങ്കിലും ടീം എന്ന നിലയിൽ ലിവേർപൂളിനോട് ഒപ്പം എത്താൻ ഇവർക്ക് ഇനിയും സമയം എടുക്കും.
ഇത്തവണ കിരീടത്തിൽ കുറഞ്ഞ ഒന്നും ആരാധകർക്ക് പോരാതെ വരും . എങ്കിലും ഈ ടീമിന് പ്രദീക്ഷകൾടെ ഭാരം താങ്ങാൻ ശേഷി ആവോളം ഉണ്ട്. ഈ വർഷം ലിവേർപൂളിന് തന്നെ