ആഷസ് – രണ്ടാം ദിനം തന്റേതാക്കി മാറ്റി റോറി ബേൺസ്
തീയിൽ കുരുത്തവരുടെ തീപ്പൊരി പോരാട്ടം ആയതു കൊണ്ട് തന്നെയാണ് ആഷസ് ടെസ്റ്റ് എല്ലാ ക്രിക്കറ്റ് പ്രേമികളെയും അതിന്റെ ആസ്വാദകരാക്കി മാറ്റുന്നത്.ആദ്യ ടെസ്റ്റിലെ ആദ്യ ദിനം സ്മിത്തിന്റെ ബ്രില്ലിയൻസ് വിസ്മയിപ്പിച്ചപ്പോൾ രണ്ടാം ദിനം റോറി ബേൺസിന്റെ മനക്കരുത്തിന്റെ സെന്സിബിൽ ഇന്നിംഗ്സ് ഏവരുടെയും കൈയ്യടി നേടിയിരിക്കുന്നു.
മിസ്റ്റർ ഷെഫ് ഒഴിഞ്ഞിട്ട ഓപ്പണിങ് റോളിലേക് ലെഫ്ട് ഹാൻഡ് അഴകോടെ പുതു അവതാരമായി ഇംഗ്ലീഷ് നിരയിൽ റോറി ബേൺസ് എന്ന ഇരുപത്തിയെട്ടുകാരൻ ഉദിച്ചിരിക്കുന്നു.തന്റെ ടെസ്റ്റ് കരിയറിലെ അരങ്ങേറ്റ സെഞ്ചുറിയാണ് പുതുമുഖതാരത്തിന്റെ യാതൊരു അങ്കലാപ്പും ഇല്ലാതെ സ്വന്തമാക്കിയത്.
മോഡേൺ ക്രിക്കറ്റിന്റെ സ്ലോഗ് സ്വീപ്പും പെർഫെക്ട് ഡിഫെൻസും കൈയിലുള്ള തകർപ്പൻ താരം.
പാറ്റിൻസൺ ,കമ്മിൻസ്,സിഡിൽ എന്നിവരുടെ മികച്ച ബോളുകളെ ബഹുമാനിക്കുകയും ഇടക്ക് കിട്ടുന്ന ലൂസ് ബൗളുകളെ പോസിറ്റീവ് ക്രിക്കറ്റിലൂടെ റൺസ് ആക്കി മാറ്റുന്ന കാഴ്ച അദ്ദേഹത്തിന്റെ അർപ്പണബോധമാണ് തുറന്നു കാട്ടിയത്.കൗണ്ടിയിൽ കളിക്കുമ്പോൾ തന്നെ സോളിഡ് ഡിഫെൻസിലൂടെ വിക്കറ്റ് എങ്ങനെ കാത്തു സൂക്ഷിക്കാം അതുപോലെ എത്ര സമയം ക്രീസിൽ ചെലവഴിക്കാം എന്നാണ് റോറി പ്രയത്നിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റും അതാണല്ലോ ക്രീസിൽ നങ്കൂരമിട്ട് എറിയുന്ന എതിരാളികളുടെ മനോവീര്യം കെടുത്തുക.മുതലെടുക്കുക.ഇന്നത്തെ ദിവസത്തിൽ റോറി വിജയിച്ചിരിക്കുന്നു.ആറു മണിക്കൂർ ക്രീസിൽ ചെലവഴിച്ചു.നേടിയ 125 റൺസ് ഇംഗ്ലീഷ് നിരയെ ആദ്യ ടെസ്റ്റിൽ ഡ്രൈവിംഗ് സീറ്റിൽ എത്തിച്ചു കഴിഞ്ഞു.നാളെയും ബേൺസ് അവിടെ നങ്കൂരമിട്ടാൽ ഇംഗ്ലീഷ് നിര ഉയർന്ന ലീഡ് സ്വന്തമാക്കിയേക്കാം.
കൂടെ ഒരു കന്നി ഡബിൾ സെഞ്ചുറിയും!!!
✍🏻മുജീബ്