ലയണൽ സ്കോളൊനി അർജൻറീനയുടെ സ്ഥിരം കോച്ച്
2022 വേൾഡ് കപ്പിലേക്ക് തയ്യാറെടുക്കുന്ന അർജൻറീന ടീമിനെ ലയണൽ സ്കോളൊനി പരിശീലിപ്പിക്കും. 2018 ലോകകപ്പ് പരാജയത്തിന് ശേഷം ജോർജെ സാംപോളീയെ അർജൻറീന പുറത്താക്കിയപ്പോൾ അദ്ദേഹത്തിൻറെ അസിസ്റ്റൻറ് ആയിരുന്നു സ്കോളൊനി ഇടക്കാല കോച്ച് ആയി സ്ഥാനമേറ്റു. പിന്നീട് കഴിഞ്ഞമാസം നടന്ന കോപ്പ അമേരിക്കയിൽ അർജൻറീനയെ നിയന്ത്രിച്ചു സ്കോളൊനി. സെമിയിൽ ബ്രസീലിനോട് തോറ്റതോടെ സ്കോളൊനിയുടെ കസേര തെറിക്കും എന്ന് കരുതി ഇരുന്നപ്പോഴാണ് ആ 41 വയസ്സുകാരനെ തന്നെ സ്ഥിരപ്പെടുത്താൻ AFA തീരുമാനിച്ചത്. ഈ തീരുമാനത്തിൽ അർജൻറീന ആരാധകർ അത്ര തൃപ്തരല്ല.
മുമ്പ് ഒരു ടീമിനെയും പരിശീലിപ്പിച്ച് പരിചയമില്ലാത്ത സ്കോളൊനിയുടെ ആദ്യത്തെ സംരംഭമായിരുന്നു 2018 വേൾഡ് കപ്പ് ടീമിലെ സഹ പരിശീലക സ്ഥാനം. പ്രൊഫഷണൽ കരിയറിൽ അപ്രസക്തമായ ഒരു താരമായിരുന്നു സ്കോളോനി. അർജൻറീന നാഷണൽ ടീമിൽ വെറും ഏഴ് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഇതൊക്കെ ഒരു പരിശീലകനു വേണ്ട ചീത്ത ഗുണങ്ങൾ ആണെന്നല്ല. മോശം കളിക്കാർ നല്ല പരിശീലകർ ആയിട്ടുണ്ട്. അർജൻറീന ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപ്പ് കാത്തുനിൽക്കുന്ന ആരാധകരും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.