ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആര് നേടും ?ബിഗ് ഡാറ്റ പറയുന്നതോ ?
കളിക്കളത്തിലെ പ്രവചനാതീതയാണ് ഫുട്ബോൾ എന്ന കളിയെ വേൾഡ് ഗെയിം എന്ന പേര് നേടിക്കൊടുത്തത്.എന്നാൽ ശാസ്ത്രീയമായി കണക്കുകൾ പരിശോദിച്ചു 2019-2020 ഫുൾ സീസൺ പ്രവചിരിക്കുകയാണ് ബിഗ് ഡാറ്റാ.
ബി ടി സ്പോർട്സിന്റെ മേൽനോട്ടത്തിൽ ഗൂഗിൾ ക്‌ളൗഡ് പ്ലാറ്റഫോം ഉപയോഗിച്ചിട്ടാണ് പ്രീമിയർ ലീഗിന്റെ തിരക്കഥ പ്രവചിച്ചിരിക്കുന്നത് .പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ഹാട്രിക്ക് കിരീടം നേടുമെന്നാണ് കണക്കുകൾ പറയുന്നത് . രണ്ടാംസ്ഥാനക്കാരായ ലിവര്പൂളിനെ 6 പോയിന്റുകൾക്കു പിന്നിലാക്കിയായിരിക്കും ഈ ചരിത്രനേട്ടം.ടോട്ടൻഹാം, ചെൽസി മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കുമ്പോൾ ആഴ്‌സണലും യുണൈറ്റഡും തലനാരിടക്ക് ചാമ്പ്യൻസ് ലീഗ് സ്പോട് നഷ്ടപ്പെടും. ന്യൂ കാസ്റ്റിൽ , നോർവിച് , ഷെഫീൽഡ് യുണൈറ്റഡ് എന്നീ ടീമുകൾ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെടും .മൊഹമ്മദ് സാലയായിരിക്കും ടോപ് സ്‌കോറർ.സ്സിറ്റിയുടെ റഹീം സ്റ്റെർലിങ് 13 അസിസ്റ്റുകളുമായി ഒന്നാമതെത്തും.ലോകത്തെ ഏറ്റവും പ്രയാസമേറിയ ലീഗെന്നറിയപ്പെടുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രവചനങ്ങൾ വാഴുമോയെന്നു കാത്തിരുന്നു കാണാം.ഓഗസ്റ്റ് 11നു ആണ് ലീഗ് ആരംഭിക്കുന്നത്.