Cricket

കോച്ചിന്റെ കാര്യത്തിൽ കോഹ്ലിയുടെ അഭിപ്രായം തങ്ങളെ ബാധിക്കില്ല –  ഉപദേശക സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക് വാദ്.

August 2, 2019

കോച്ചിന്റെ കാര്യത്തിൽ കോഹ്ലിയുടെ അഭിപ്രായം തങ്ങളെ ബാധിക്കില്ല –  ഉപദേശക സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക് വാദ്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ തുറന്ന മനസ്സോടെ പൂർത്തിയാക്കുമെന്ന്‌ ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗവുമായ അന്‍ഷുമാന്‍ ഗെയ്ക് വാദ്. രവി ശാസ്ത്രി മുഖ്യ പരിശീലകനായി തുടരണമെന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭിപ്രായം തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അത് അയാളുടെ ആഗ്രഹം മാത്രം. അത് ഞങ്ങളെ ബാധിക്കില്ല.

ഇതെല്ലാം ബി.സി.സി.ഐ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ബി.സി.സി.ഐ ഞങ്ങള്‍ക്ക് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മുന്നോട്ട് പോകുമെന്നും ഗെയ്ക് വാദ് പറഞ്ഞു. ഞങ്ങള്‍ വനിതാ ടീം പരിശീലകനെ തിരഞ്ഞെടുത്തപ്പോള്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലായിരുന്നു. ഞങ്ങള്‍ സ്വന്തമായി തീരുമാനിച്ചു. തുറന്ന മനസ്സോടെയാണ് പോകുന്നതെന്ന് ഓർമിപ്പിക്കുന്നു.

താരങ്ങളെ മാനേജ് ചെയ്യുക, ആസൂത്രണം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവക്കാണ് തങ്ങള്‍ പ്രധാന്യം നല്‍കുന്നത്. ഒരു പരിശീലകന് വിജയിക്കാന്‍ ഈ മൂന്ന് കാര്യങ്ങളും പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രി തുടരുകയാണെങ്കില്‍ ഇന്ത്യന്‍ ടീം സന്തുഷ്ടരാകുമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പരാമർശത്തിന് തൊട്ട് പിന്നാലെയാണ് അന്‍ഷുമാന്‍ ഗെയ്ക് വാദ് പ്രതികരിച്ചത് ശ്രദ്ധേയമാകുന്നു.

Leave a comment