റയാന്‍ ഗിഗ്സിന് മേലുള്ള ഗാര്‍ഹിക പീഡന കേസ് പിന്‍വലിച്ചു
ഗാർഹിക പീഡന ആരോപണങ്ങളിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ ഗിഗ്‌സിന്റെ പുനരന്വേഷണം ഉപേക്ഷിച്ചതായി വാര്‍ത്ത പുറത്തു വിട്ട് ഇംഗ്ലീഷ് മാധ്യമങ്ങള്‍.ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് താരതിനുമേല്‍ ഉള്ള കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് ആണ് അന്വേഷണം ഉപേക്ഷിക്കാന്‍ കാരണം ആയത്.
തന്റെ മുൻ കാമുകി കേറ്റ് ഗ്രെവില്ലെയ്ക്ക് ശാരീരിക ഉപദ്രവം വരുത്തി എന്ന കുറ്റം ആയിരുന്നു താരത്തിനു ലഭിച്ചിരുന്നത്.ഗ്രെവില്ലിന്റെ സഹോദരി എമ്മയെ ഉപദ്രവിച്ചു എന്ന കുറ്റവും അതില്‍ ഉണ്ടായിരുന്നു.തനിക്ക് നേരെ വന്ന എല്ലാ ആരോപണങ്ങളും ഗിഗ്സ് നിഷേധിച്ചു.കഴിഞ്ഞ വർഷം നടന്ന വിചാരണയിൽ, കുറ്റാരോപണങ്ങളിൽ വിധി പറയുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജൂറി പിരിഞ്ഞു പോയിരുന്നു.എന്നാല്‍ വീണ്ടും നടന്ന പുനരന്വേഷണത്തില്‍ തെളിവ് നൽകാൻ കാമുകിക്കും സംഘത്തിനും കഴിഞ്ഞില്ല.കേസ് കാരണം 2020 ല്‍ വേല്‍സ് മാനേജര്‍ സ്ഥാനത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു.ഇപ്പോള്‍ അവരുടെ നിയന്ത്രണം റോബ് പേജിനാണ്.






































