ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് 295 റൺസ് വിജയലക്ഷ്യം
കൊളംബോ: :ശ്രീലങ്ക ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിൽ ബംഗ്ലാദേശിന് 295 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുമാകയായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്ക നടത്തിയത്. നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് ആണ് ശ്രീലങ്ക നേടിയത്. ഷാഫിയുൽ ഇസ്ലാമും,സൗമ്യ സർക്കാരും മൂന്ന് വിക്കെറ്റ് വീതം നേടി.
ഒന്നാം വിക്കറ്റ് 13 റൺസിൽ നഷ്ടമായെങ്കിലും പിന്നീട് ശ്രീലങ്ക മികച്ച പ്രകടനമാണ് നടത്തിയത്. ദിമുത്ത് കരുണരത്നെ(46),കുസാൽ പെരേര 42), കുസാൽ മെൻഡിസ്(54),ഏഞ്ചലോ മാത്യൂസ്(87) എന്നിവർ നല്ല രീതിയിൽ ബാറ്റ് ചെയ്തു. നാലാം വിക്കറ്റിൽ കുസാൽ മെൻഡിസ്, ഏഞ്ചലോ മാത്യൂസ് നടത്തിയ 101 റൺസ് കൂട്ടുകെട്ടാണ് ശ്രീലങ്കകെയെ മുന്നൂറിനടുപ്പിച്ച് റൺസിലേക്ക് എത്തിച്ചത്. ആദ്യ രണ്ട് കളികളും ജയിച്ച ശ്രീലങ്ക പരമ്പര സ്വന്തമാക്കി.






































