Cricket Top News

ഏകദിന ലോകകപ്പ് യോഗ്യതാ മത്സരം: നേപ്പാളിനെതിരെ സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം .

June 19, 2023

author:

ഏകദിന ലോകകപ്പ് യോഗ്യതാ മത്സരം: നേപ്പാളിനെതിരെ സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം .

 

ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നേപ്പാളിനെതിരെ സിംബാബ്‌വെയ്ക്ക് എട്ട് വിക്കറ്റ് ജയം. ക്യാപ്റ്റൻ ക്രെയ്ഗ് എർവിനും വെറ്ററൻ ഓൾറൗണ്ടർ സീൻ വില്യംസും നേടിയ സെഞ്ച്വറികളും 164 റൺസിന്റെ അഭേദ്യമായ കൂട്ടുകെട്ടും സിംബാബ്‌വെയെ നേപ്പാളിനെതിരെ എട്ട് വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. .

ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 50 ഓവറിൽ 290/8 എന്ന മികച്ച സ്‌കോർ നേടി. കുശാൽ ഭുർട്ടൽ 99, ആസിഫ് ഷെയ്ഖ് 66 എന്നിവരുടെ മികവിൽ ആയിരുന്നു നേപ്പാളിന്റെ പ്രകടനം. സിംബാബ്‌വെയ്ക്ക് വേണ്ടി റിച്ചാർഡ് നാൾ വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 44.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ക്രെയ്ഗ് എർവിൻ 121 നോട്ടൗട്ട്, സീൻ വില്യംസ് 102 നോട്ടൗട്ട് എന്നിവർ വമ്പൻ പ്രകടനം ആണ് നടത്തിയത്.

Leave a comment