എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പ്: തോക്‌ചോമിന്റെ ഗോളിൽ വിയറ്റ്‌നാമിനെ സമനിലയിൽ പിടിച്ച് ഇന്ത്യ
ശനിയാഴ്ച നടന്ന എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ഡി മത്സരത്തിൽ ഡിഫൻഡർ മലേംഗംബ തോക്‌ചോമിന്റെ മികച്ച ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ വിയറ്റ്‌നാമിനെതിരെ സമനിലയിൽ പിരിഞ്ഞു. രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി.
ആദ്യ പകുതിയുടെ അവസാനത്തിൽ ലോംഗ് വു വിയറ്റ്നാമിനെ മുന്നിലെത്തിച്ചെങ്കിലും 69-ാം മിനിറ്റിൽ ഇന്ത്യ ലെഫ്റ്റ് ബാക്ക് തോക്ചോം സമനില പിടിച്ചു. ഉസ്ബെക്കിസ്ഥാനും ജപ്പാനുമാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ അടുത്ത രണ്ട് എതിരാളികൾ. ഗ്രൂപ്പിലെ ജപ്പാനും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള മറ്റൊരു മത്സരവും 1-1ന് സമനിലയിൽ അവസാനിച്ചു.