പ്രൊ കബഡി സീസൺ എഴിയിലെ ആദ്യ വിജയത്തിനായി ഇന്ന് യു പി യോദ്ധ യു മുംബൈയെ നേരിടും
പ്രൊ കബഡി ലീഗിലെ ഏഴാം സീസണിൽ യു പി യോദ്ധക്ക് അത്ര നല്ല തുടക്കമല്ല ഇതുവരെ ലഭിച്ചിരിക്കുന്നത്. കളിച്ച രണ്ട് കളികളും അവർ . ഇന്ന് ഏഴാം സീസണിൽ പത്തൊൻപതാം മൽസരത്തിൽ ആദ്യ വിജയത്തിനായി ഇന്ന് യു മുംബൈയെ നേരിടും. രാത്രി 8:30 ആണ് മത്സരം നടക്കുന്നത്. യു മുംബൈക്കും അത്ര നല്ല തുടക്കമല്ല ഇതുവരെ ലഭിച്ചത്. നാല് കളികളിൽ നിന്ന് രണ്ട് കളികൾ മാത്രമാണ് അവർക്ക് ജയിക്കാൻ കഴിഞ്ഞത്. മുംബൈ എസ്‌വിപി സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്.
പരസ്‌പരം രണ്ട് ടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും രണ്ട് കളികൾ വീതം ജയിച്ചു. കഴിഞ്ഞ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് യു മുംബൈ ഇന്ന് മത്സരിക്കാൻ ഇറങ്ങുക. ടീമിന്റെ റെയ്ഡിംഗ് യൂണിറ്റിനെ വിജയകരമായി നയിക്കാൻ റൈഡേഴ്സ് അഭിഷേക് സിങ്ങും രോഹിത് ബലിയാനും സജ്ജമാണ്. മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തിൽ രണ്ട് പേരും കാഴ്ചവെച്ചത്. സുരീന്ദർ സിംഗ്, സന്ദീപ് നർവാൾ എന്നിവരാണ് അവരുടെ ഡിഫൻസിനെ കാക്കുന്നത്. യു.പി. യോദ്ധ യു മുംബയെ നേരിടുമ്പോൾ തങ്ങളുടെ വിവോ പ്രോ കബഡി സീസൺ 7 ആദ്യ വിജയം എന്ത് വില കൊടുത്തും നേടാൻ ആകും ശ്രമിക്കുക. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടതിന് ശേഷം, കളിക്കാർ അവരുടെ ഗെയിം നോക്കുകയും തെറ്റുകൾമനസിലാക്കി മികച്ച പ്രകടനം കാഴ്ചവെക്കാനാകും ശ്രമിക്കുക. പോയിന്റ് ടേബിളിൽ അവർ ഏറ്റവും അവസാനമാണ്.






































