EPL 2022 European Football Foot Ball International Football Top News

സിറ്റിയെ മലര്‍ത്തിയടിച്ച് ബ്രെന്‍റ്ഫോര്‍ഡ് !!!!

May 29, 2023

സിറ്റിയെ മലര്‍ത്തിയടിച്ച് ബ്രെന്‍റ്ഫോര്‍ഡ് !!!!

സീസണിലെ അവസാന മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 1-0 ന് ബ്രെന്റ്ഫോർഡ് പരാജയപ്പെടുത്തി.ലീഗില്‍ ഒന്‍പതാം സ്ഥാനത് പൂര്‍ത്തിയാക്കിയ ബ്രെന്‍റ്ഫോര്‍ഡിന് യൂറോപ്പ കോൺഫറൻസ് ലീഗ് ബർത്ത്  വെറും രണ്ടു പോയിന്‍റിനു ആണ് നഷ്ട്ടം ആയത്.മത്സരം പൂര്‍ത്തിയാവാന്‍ അഞ്ചു മിനുട്ട് ശേഷിക്കെഏതൻ പിന്നോക്ക് ആണ്  ബ്രെന്റ്ഫോര്‍ഡിന് ഗോള്‍ കണ്ടെത്തിയത്.ഈ സീസണിൽ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍സ് ആയ സിറ്റിയെ രണ്ടു തവണയും തോല്‍പ്പിച്ച ഏക ടീമായി ബ്രെന്റ്ഫോര്‍ഡ് മാറി.

Brentford vs Man City highlights and reaction as Blues beaten by Ethan  Pinnock strike - Manchester Evening News

എല്ലാ പ്രമുഖ താരങ്ങള്‍ക്കും പെപ്പ് വിശ്രമം നല്‍കി.ഇന്നത്തെ മത്സരത്തില്‍ ഹാലണ്ട്,ഡി ബ്രൂയ്ന,റോഡ്രി,ബെര്‍ണാര്‍ഡോ സില്‍വ,ഗ്രീലിഷ് എന്നിവര്‍ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല.ലീഗ് കിരീടം തുടര്‍ച്ചയായ മൂന്നാം തവണ സ്വന്തമാക്കിയ സിറ്റി കഴിഞ്ഞ സീസണിലെ പോലെ  90 പോയിന്റ്‌ മാര്‍ക്ക് മറികടന്നില്ല.പ്രീമിയര്‍ ലീഗ് കടമ്പ വിജയകരമായി പൂര്‍ത്തിയാക്കിയ സിറ്റിക്ക് മുന്നില്‍ ഇനി രണ്ടു ഫൈനലുകള്‍ കൂടിയുണ്ട്.ഒന്ന് യുണൈട്ടഡിനെതിരെയുള്ള എഫ് എ കപ്പ്‌,മറ്റേത് ഇന്റര്‍ മിലാനുമായുള്ള  ചാമ്പ്യന്‍സ് ലീഗ് ഫൈനലും.

Leave a comment