ആറടിച്ചു ബയേൺ : ഗംഭീര തിരിച്ചു വരവോടെ ലീഗിൽ ഒന്നാമത്
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് സ്വന്തം മണ്ണിൽ ഏറ്റ പരാജയം മറക്കാൻ കാണികൾക്കു വിസ്മയ കാഴ്ച ഒരുക്കി ബയേൺ മ്യൂനിച്. അലയന്‍സ് അറീനയിൽ അവർ മെയ്നസിനെ എതിരില്ലാത്ത 6 ഗോളുകൾക്കു തറ പറ്റിച്ചു. കൊളംബിയൻ തരാം ജെയിംസ് റോഡ്രിഗ്സ്സ് ബയേണിന് വേണ്ടി ഹാട്രിക് നേടി. റോബർട്ട് ലെവൻഡോസ്കി, കിങ്സ്ലി കോമൻ പുതുമുഖ തരാം ഡേവീസ് എന്നിവരാണ് ഗോൾ നേടിയ മറ്റു താരങ്ങൾ. ഇതിൽ കോമന്റെ ഗോൾ ബുണ്ടസ്ലീഗ ഈ സീസണിൽ കണ്ട ഏറ്റവും നല്ല ഗോളിലെന്ന ഖ്യാതിയും നേടി.
ബയേണിനും റോഡ്രിഗേസിനും ആൽമവിശ്വാസം നൽകിയ കളിയായിരുന്നു ഞായറാഴ്ചത്തേത്. ചാമ്പ്യൻസ് ലീഗ് ഇല്ലെങ്കിൽ ബുണ്ടസ്ലീഗ കിരീടം എങ്കിലും അവർക്കു കാണികളെ ഒതുക്കി നിർത്താൻ ആവശ്യമാണ്. ശനിയച്ച വിജയത്തോടെ ഡോർട്മുണ്ട് ലീഡ് നില 3 ആയി ഉയർത്തി ബയേണിന് സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. എന്നാൽ എല്ലാ സംശയങ്ങളെയും സമ്മര്‍ദങ്ങളെയും ഈ വിജയം മറികടന്നു. ഇതോടെ പോയിന്റ് പട്ടികയിൽ ഗോൾ വ്യത്യാസത്തിന്റെ കണക്കിൽ ബയേൺ ഒന്നാമതായി. രണ്ടാം സ്ഥാനത്തുള്ള ഡോർട്മുണ്ടിനെക്കാൾ 15 ഗോളുകൾ ബയേൺ ഇതുവരെ അടിച്ചിട്ട്. ബുണ്ടസ്ലീഗ കിരീട പോരാട്ടം ഇതോടെ ആവേശത്തിലായി. ഏപ്രിൽ 6 നു അലയന്‍സ് അറീനയിൽ ബയേൺ ഡോർട്മുണ്ടിനെ വരവേൽക്കുന്നുണ്ട്. ആ കളി ലീഗ് പോരാട്ടത്തിന്റെ ഗതിനിര്‍ണയിക്കും എന്ന് തീർച്ച. സ്വന്തം മൈതാനിയിൽ കളിക്കുന്നതിനാൽ ആ കളിയിലും ബയേണിന് ആണ് എല്ലാവരും മുൻതൂക്കം നൽകുന്നത് .
റോഡ്രിഗസിനും ഈ കളിമികവ് ഉപയോഗം ചെയ്യും. റയൽ മാഡ്രിഡിൽ നിന്ന് ബയേണിൽ വന്നിട്ട് കാര്യമായ പ്രകടനം കാഴ്ച വെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല .അദ്ദേഹത്തെ മാറ്റണം എന്ന് മാനേജർ കോവച്ചിനു മേൽ സമ്മർദ്ദവും ഏറിയിരുന്നു. നിരാശനായ ജെയിംസ് മാഡ്രിഡിലേക്കു തിരിച്ചു പോകാൻ ശ്രമങ്ങൾ നടത്തുന്നു എന്ന് കിംവംദികൾ പടരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിരുന്നു. ഏതായാലും ഈ പ്രകടനം സിദാന്റെ കണ്ണിൽ പെട്ട് എന്നും വാർത്തകൾ വരുന്നു. അടുത്ത കൈമാറ്റ വിപണിയിൽ ജെയിംസിനെ ഈ പ്രകടനിതിന്റെ ആനുകൂല്യം കിട്ടും എന്ന് അനുമാനിക്കാം .






































