ജോൺ മക്ഗീൻ എന്തുകൊണ്ട് പ്രസക്തനാകുന്നു.
ആസ്റ്റർ വില്ലയുടെ സ്കോട്ടിഷ് മിഡ്ഫീൽഡർ ജോൺ മക്ഗീൻ ഇംഗ്ലീഷ് ട്രാൻസ്ഫർ വിപണിയിലെ ഒരു ഉറങ്ങുന്ന ഭീകരനാണ്. അധികമാരും മക്ഗീനിനായി വലവീശിയതായി അറിയില്ല. എന്നാൽ കുറച്ചുനാളായി മഞ്ചസ്റ്റർ യുണൈറ്റഡ് മക്ഗീനെ സൈൻ ചെയ്യണം എന്ന മറ്റൊരു സ്കോട്ട്‌ലൻഡ്ക്കാരാൻ വാശിപിടിക്കുന്നു, സാക്ഷാൽ അലക്സ് ഫെർഗൂസൻ.
ആസ്റ്റൻ വില്ലയുടെ മിഡ്ഫീൽഡിൽ ഈ താരം ഉണ്ടാക്കുന്ന സ്വാധീനം മറ്റാരുടെയും കണ്ണിൽ പെടുന്നില്ല എങ്കിലും “സാമർത്ഥ്യം” മണത്തറിയുന്ന സർ അലക്സ് മക്ഗീനിനെ എന്തുകൊണ്ട് സൈൻ ചെയ്യണം എന്ന് പറയുന്നു എന്നതിന് ഒരു ഉത്തരം ഇന്നലത്തെ ചാൾട്ടൺ vs ആസ്റ്റർ വില്ല സൗഹൃദമത്സരത്തിൽ ഉണ്ടായിരുന്നു.
രണ്ട് പ്ലയേഴ്സിനെ വിടാതെ പിന്തുടർന്ന് പന്ത് കൈക്കലാക്കുക, സമർത്ഥമായ ടാക്കിളിൽ നിന്ന് അടിതെറ്റിയിട്ടും വീഴാതെ പന്തുമായി മുന്നേറുക, എന്നിട്ട് ഗോളിയെ കറങ്ങി വെട്ടിച്ച് ഒരു ടൈറ്റ് ആംഗിളിൽ നിന്ന് പോസ്റ്റിലേക്ക് തൊടുക്കുക. ഒറ്റ കാരണമേ ഇതിനുള്ളൂ, ദൃഢനിശ്ചയം. ആ ദൃഢനിശ്ചയം തന്നെയാണ് മക്ഗീനിനെ യുണൈറ്റഡ് സൈൻ ചെയ്യണമെന്ന് അവകാശവാദത്തിന് പിന്നിൽ.