ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 239 റൺസ് വിജയലക്ഷ്യം
കൊളംബോ: ബാംഫ്ലാദേശിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്ക് 239 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയാതെ ബംഗ്ലാദേശ് ബാറ്സ്മാന്മാർ ഒന്നിന് പുറകെ ഒന്നായി പുറത്തായികൊണ്ടിരുന്നു. പിന്നീട് മുഷ്ഫിഖുര്‍ റഹിമിന്റെ ബാറ്ററിങ് മികവിൽ ആണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോർ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 238 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ശക്തമായ മിലയിലാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ശ്രീലങ്ക 25 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തിട്ടുണ്ട്. കുശാൽ മെൻഡിസും(8), മാത്യുസും(0) ആണ് ക്രീസിൽ.
88ന് അഞ്ച് പോയ ബംഗ്ലാദേശ് മുഷ്ഫിഖുര്‍ റഹിമിന്റെ മികവില്‍ ആണ് 200 കടന്നത്. പുറത്താകാതെ തരാം 98 റൺസ് നേടി. മേഹിദി ഹസന്‍ റഹീമിന് മികച്ച പിന്തുണ നൽകി.ശ്രീലങ്കയ്ക്ക് വേണ്ടി അഖിലയും, പ്രദീപും, ഉഡാനയും രണ്ട് വിക്കറ്റ് വീതം നേടി. ആദ്യ മത്സരത്തിൽ ശ്രീലക ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു.






































